
കോപ്പ ഡെൽ റേയിൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ റേസിങ് സാന്റാൻഡറിനെ തോല്പിച്ച് ബാഴ്‌സലോണ ക്വാർട്ടർ ഫൈനലിൽ. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. ആദ്യ പകുതിയിൽ റേസിങ് സാന്റാൻഡർ ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളച്ചിട്ടെങ്കിലും രണ്ടാം പകുതിയിൽ ബാഴ്‌സലോണ താളം കണ്ടെത്തുകയായിരുന്നു. 66-ാം മിനിറ്റിൽ ഫെറാൻ ടോറസും ഇഞ്ചുറി ടൈമിൽ യുവതാരം ലാമിനെ യമാലും ബാഴ്സയ്ക്കായി വലകുലുക്കി. ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സലോണ മികച്ച ഫോമിലാണ്. തുടർച്ചയായ 11 മത്സരങ്ങളിൽ ടീം പരാജയമറിയാതെ മുന്നേറുന്നു.
2015ന് ശേഷമുള്ള ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2025 നവംബറിൽ ചാമ്പ്യൻസ് ലീഗിൽ ചെൽസിയോട് (0–3) തോറ്റതിന് ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ബാഴ്സ വിജയിച്ചു. ഇടയ്ക്ക് സമനില പോലും വഴങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബസെറ്റെയോട് തോറ്റ് പുറത്തായിരുന്നു. അടുത്തിടെ റയലിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ചൂടിയത്. മറ്റൊരു മത്സരത്തില്‍ ബുര്‍ഗോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലെന്‍സിയ തോല്പിച്ചു. റൂബന്‍ ഇറാന്‍സോ (10), ഉമര്‍ സാദിഖ് (50) എന്നിവരാണ് സ്കോറര്‍മാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.