3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 24, 2026
February 22, 2026
February 22, 2026
February 16, 2026

ബാഴ്സലോണ കിരീടത്തിലേക്ക്

ലാലിഗയില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചു
Janayugom Webdesk
ബാഴ്സലോണ
April 24, 2025 8:07 am

മയ്യോര്‍ക്കയെ തകര്‍ത്ത് ബാഴ്സലോണ സ്പാനിഷ് ലാലിഗ കിരീടത്തിലേക്ക് കുതിക്കുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി പോയിന്റ് വ്യത്യാസം ഉയര്‍ത്താന്‍ ബാഴ്സയ്ക്കായി. 

ഏകപക്ഷീയമായ ഒരു ഗോള്‍ ജയമാണ് ബാഴ്സ സ്വന്തമാക്കിയത്. 46-ാം മിനിറ്റില്‍ ഡാനി ഒല്‍മോയാണ് വിജയഗോള്‍ നേടിയത്. 33 മത്സരങ്ങളി‍ല്‍ 24 ജയത്തോടെ 76 പോയിന്റുമായാണ് ബാഴ്സ തലപ്പത്തുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച റയല്‍ 21 ജയവും 69 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 44 പോയിന്റുമായി മയ്യോര്‍ക്ക ഏഴാമതാണ്. വലെന്‍സിയ‑എസ്പാന്യോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. 39 പോയിന്റുമായി എസ്പാന്യോള്‍ 13-ാമതും ഇത്ര തന്നെ പോയിന്റുള്ള വലെന്‍സിയ 14-ാമതുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.