ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 133 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ അതില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
40 പന്തില്‍ ആറ് ഫോറും നാലും സിക്സും ഉള്‍പ്പെടെ 68 റണ്‍സ് നേടിയ സൂര്യകുുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും യഥാക്രമം 15ഉം 12ഉം റണ്‍സ് വീതമെടുത്തു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ മറ്റാരും രണ്ടക്കം കടന്നില്ല. ദീപക് ഹൂഡ(0), ഹാര്‍ദിക് പാണ്ഡ്യ(2) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ദിനേഷ് കാര്‍ത്തിക്(6) രവിചന്ദ്രന്‍ അശ്വിന്‍(7) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. 14ഉം 11ഉം പന്തുകളാണ് ഇരുവരും നേരിട്ടത്. ഭുവനേശ്വര്‍ കുമാറും(4), അര്‍ഷദീപ് സിംഗും(2) പുറത്താകാതെ നിന്നു.
പ്രതീക്ഷിച്ചത് പോലെ പേസ് ബൗളര്‍മാരുടെ അഴിഞ്ഞാട്ടമാണ് പെര്‍ത്തില്‍ നടന്നത്. വെയ്ന്‍ പാര്‍നല്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ലുങ്കി എന്‍ഗിഡി 29 റണ്‍സിന് 4 വിക്കറ്റും വീഴ്ത്തി. ആന്‍റിച്ച് നേര്‍ക്യ ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെയും തുടക്കം തകര്‍ച്ചയോടെയാണ്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിനെയും വണ്‍ ഡൗണായി എത്തിയഎയ്ഡന്‍ മര്‍ക്രാമിനെയും അര്‍ഷദീപ് സിംഗ് പുറത്താക്കി.
English Summary: Batting collapse for India in Twenty20 World Cup cricket
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.