22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

ബിബിഎ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്ന യുവാവ് അറസ്റ്റില്‍

Janayugom Webdesk
നാസിക്
May 24, 2022 1:47 pm

കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊന്ന യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊന്നത്. ‘എന്തുകൊണ്ട് നിനക്കെന്നെ പ്രേമിച്ചുകൂടാ?’ എന്നു ചോദിച്ച ശേഷമാണ് ഇരുപതുകാരനായ യുവാവ് കൃത്യത്തിനു മുതിര്‍ന്നത്. സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ യുവാവിനെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം സുഖ്പ്രീത് കൗര്‍ എന്ന യുവതിയെ കൊലപ്പെടുത്തിയശേഷം പ്രതി ശരണ്‍സിങ് സേഥി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ബിബിഎ വിദ്യാര്‍ത്ഥിനിയായ യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഔറംഗാബാദിലെ ദിയോഗിരി കോളജിനു സമീപമാണ് സംഭവം നടന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്പി സച്ചിന്‍ പാട്ടീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഞായറാഴ്ച പ്രതിയെ പിടികൂടിയത്.

Eng­lish sum­ma­ry; BBA Stu­dent Behead­ed Killed; Young man Under arrest

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.