22 December 2025, Monday

Related news

December 17, 2025
November 13, 2025
November 9, 2025
May 30, 2025
November 12, 2024
June 21, 2024
March 16, 2024
March 3, 2024
October 16, 2023

ബിഡിജെഎസ് ഇക്കുറിയും ‘ബോർഡി‘ൽ ഒതുങ്ങും

Janayugom Webdesk
ആലപ്പുഴ
June 21, 2024 9:10 pm

കേരളത്തിലെ എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിനെ വീണ്ടും‘ബോര്‍ഡില്‍’ ഒതുക്കി. പലഘട്ടങ്ങളിലും ബിജെപി നേതൃത്വം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും ഇത്തവണയും ബോര്‍ഡ് കോര്‍പ്പറേഷന്‍ മാത്രമായിരിക്കും ബിഡിജെഎസിന് ലഭിക്കുക. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ഇത്തവണ നല്‍കില്ല. റബര്‍ ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍മാരും ഐടിഡിസി വൈസ് ചെയര്‍മാന്‍ സ്ഥാനവുമാണ് ബിഡിജെഎസിന് കഴിഞ്ഞതവണ നല്‍കിയിരുന്നത്.

2018ലാണ് ആദ്യമായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടി രാജ്യസഭാസീറ്റ് ആവശ്യപ്പെട്ടത്. സീറ്റ് ലഭിക്കുമെന്നായിരുന്നു ബിഡിജെഎസിന്റേയും ധാരണ. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വെട്ടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ വി മുരളീധരനെയാണ് രാജ്യസഭയിലേയ്ക്ക് വിട്ടത്. 

ബിഡിജെഎസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. പ്രവര്‍ത്തകര്‍ വളരെ കുറവായ ബിഡിജെഎസിന് നാല് ലോക്‌സഭാ സീറ്റ് നല്‍കുന്നതിലും ബിജെപി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതല്ലാതെ പ്രവര്‍ത്തിക്കാന്‍ ബിജെപിക്കാര്‍ മാത്രമാകുന്നു എന്ന അവസ്ഥയാണ് പല മണ്ഡലങ്ങളിലും ഉണ്ടാകുന്നുവെന്നാണ് വിമര്‍ശനം.

Eng­lish Summary:BDJS will once again be lim­it­ed to ‘Bor­di’

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.