21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 15, 2025
January 13, 2025
December 22, 2024
December 20, 2024
December 19, 2024
December 19, 2024
December 15, 2024
December 12, 2024
December 11, 2024

കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാകണം; സ്വപ്നം വെളിപ്പെടുത്തി അഡ്രിയാൻ ലൂണ

Janayugom Webdesk
കൊല്‍ക്കത്ത
August 13, 2024 10:52 pm

ഐഎസ്‌എല്‍ പതിനൊന്നാം സീസണിന്റെ ആരവം ഉയരുന്നതിനിടയില്‍ ഐഎസ്‌എല്‍ കിരീടം കേരള ബ്ലാസ്റ്റേഴ്‌സിനായി നേടിക്കൊടുക്കുകയാണ് തന്റെ സ്വപ്നമെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയന്‍ ലൂണ. ക്ലബ്ബിന് വേണ്ടി ഒരു കപ്പ് നേടുന്ന ആദ്യ നായകനാകണമെന്നാണ് ആഗ്രഹം. ബ്ലാസ്റ്റേഴ്‌സിനായി ഒരു ട്രോഫി നേടുക എന്നത് ഒരു വ്യക്തിപരമായ ലക്ഷ്യം കൂടിയാണ്. കാരണം ആ ഒരു നിമിഷത്തിനായാണ് നമ്മളെല്ലാവരും കാത്തിരിക്കുന്നത്. ഒരു ട്രോഫിക്ക് വേണ്ടി ക്ലബ് കഴിഞ്ഞ 11 വര്‍ഷമായി കാത്തിരിക്കുകയാണ്. അതിന്റെ അര്‍ത്ഥം ഞങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു ലക്ഷ്യമാണുള്ളത്. 

ലൂണ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2021–22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ലൂണ ക്ലബ്ബിന്റെ ഏറ്റവുംകൂടുതല്‍ ആരാധക പിന്തുണയുള്ള കളിക്കാരനാണ്. ക്ലബ്ബിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ലൂണ മൂന്ന് സീസണില്‍ 15 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തം പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്.

Eng­lish sum­ma­ry ; Be the first cap­tain to win the title for Ker­ala Blasters; Adri­an Luna revealed the dream
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.