15 December 2025, Monday

Related news

November 9, 2025
April 20, 2025
April 15, 2025
March 13, 2025
January 29, 2025
January 25, 2025
January 12, 2025
January 3, 2025
December 3, 2024
November 16, 2024

വായും മൂക്കും പൊത്തിപ്പിടിച്ച് മര്‍ദ്ദനം; മുന്‍ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി അനിഖ

Janayugom Webdesk
ചെന്നൈ
March 6, 2023 3:37 pm

മുന്‍ കാമുകന്റെ മര്‍ദ്ദനം മാനസികമായും ശാരീരികമായും തളര്‍ത്തിയതായി തമിഴ് നടി അനിഖ വിക്രമന്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അനിഖയുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചു. അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍കാമുകനെന്നും ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും നടി സമൂഹമാധ്യമം വഴി പറയുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ഒളിവിലായ പ്രതി ഇപ്പോള്‍ യുഎസിലാണെന്നാണ് നടി പറയുന്നത്. തനിക്കും കുടംബത്തിനും ഭീഷണിയുണ്ടെന്ന് നടി വ്യക്തമാക്കി.

ആദ്യം ചെന്നൈയില്‍ വെച്ചാണ് മര്‍ദിച്ച ശേഷം അന്ന് കാലില്‍ വീണ് കരഞ്ഞപ്പോള്‍ ആ സംഭവം വിട്ടുകളഞ്ഞുവെന്നും. രണ്ടാമത് ബെംഗളൂരുവില്‍ വെച്ച് ഉപദ്രവിച്ചു. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ അന്ന് പൊലീസിന് പണം നല്‍കി വരുതിയിലാക്കി വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു. സമൂഹമാധ്യമം വഴിയാണ് നടിആരോപണം ഉന്നയിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങളും അനിഖ പങ്കുവെച്ചിട്ടുണ്ട്. അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍കാമുകനെന്ന്‌ നടി വെളിപ്പെടുത്തി. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

അനൂപ് ഇപ്പോള്‍ ഒളിവിലാണെന്ന് പറഞ്ഞ നടി ഇയാളിപ്പോള്‍ യു.എസിലുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു. തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്നും അതിനാലാണ് വെളിപ്പെടുത്തലെന്നും അനിഖ വ്യക്തമാക്കി. ഷൂട്ടിന് പോകാതിരിക്കാന്‍ വേണ്ടി അയാള്‍ ഫോണ്‍ എറിഞ്ഞുടച്ചുവെന്നും, ഫോണ്‍ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്ത് ചാറ്റുകള്‍ നിരീക്ഷിച്ചിരുന്നുവെന്നു നടി വെളിപ്പെടുത്തി.ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുന്‍പ് മര്‍ദ്ദിക്കുകയും വായും മൂക്കും പൊത്തിപ്പിടിച്ച് തന്റെ മുകളില്‍ കയറിയിരുന്നുവെന്നും നടി വെളിപ്പെടുത്തി.

ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. ഈ മുഖം വച്ച് ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്നു പറഞ്ഞാണ് അയാള്‍ മര്‍ദ്ദിച്ചിരുന്നത്. കണ്ണാടിയില്‍ നോക്കി കരയുമ്പോള്‍ നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുമായിരുന്നു. നഷ്ടമായെന്ന് വിചാരിച്ച ജീവിതം ഇപ്പോള്‍ തിരികെ ലഭിച്ചുവെന്നും തനിക്ക് അഭിനയ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ സാധിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;Beating by cov­er­ing the mouth and nose; Actress Anikha revealed the cru­el­ty of her ex-boyfriend

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.