23 December 2025, Tuesday

Related news

December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 13, 2025
December 6, 2025

വർഗീയ കലാപമില്ലാത്ത നാടായി മുന്നോട്ട് കൊണ്ടു പോകാനായത് മികവ്: മുഖ്യമന്ത്രി

Janayugom Webdesk
തൃശൂര്‍
December 6, 2023 9:55 pm

വർഗീയ കലാപമില്ലാത്ത നാടായി കേരളത്തെ മുന്നോട്ടു കൊണ്ടു പോകാനായത് ഭരണരംഗത്തെ മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് മാള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വർഗീയതക്കെതിരെ ഒറ്റക്കെട്ടായാണ് നമ്മൾ മുന്നോട്ട് പോയത്. പക്ഷേ അടുത്ത്കാലത്ത് മണിപ്പൂരിൽ നടന്ന പ്രശ്നങ്ങൾ വളരെ ആശങ്ക ഉണ്ടാക്കുന്നതാണ്. ആർ എസ്.എസ് അനുകൂല സംഘടനകളാണ് ഇത്തരത്തിലുള്ള അക്രമങ്ങൾ നിരന്തരം സംഘടിപ്പിക്കുന്നത്. 

അതിന് സംഘപരിവാർ പിന്തുണയും ലഭിച്ചു കൊണ്ടിരിക്കുന്നു. സർക്കാർ കണക്കു പ്രകാരം 175 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 1108 പേർക്ക് പരിക്കേറ്റു. പക്ഷേ യഥാർത്ഥ കണക്ക് ഇതിനെല്ലാം മുകളിലാണ്. ഇത്തരത്തിൽ ഒരു വർഗീയ കലാപത്തിൽ നാട് അമരുമ്പോഴും കേന്ദ്ര സർക്കാർ വേണ്ട രീതിയിൽ ഇടപെട്ടില്ല എന്നത് വേദനാജനകമാണ്. കലാപത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നപ്പോഴും കേന്ദ്ര സർക്കാരും ബിജെപിയും സംഘ പരിവാറും ചേർന്ന് അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.

കേരളത്തിൽ വർഗീയ ശക്തികൾ ഇല്ലാത്തതുകൊണ്ടല്ല ഇവിടെ പ്രശ്നങ്ങൾ ഇല്ലാത്തത്. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വി ആർ സുനിൽകുമാർ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ പി പ്രസാദ്, കെ എൻ ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രസംഗിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ 20 കൗണ്ടറുകളിലൂടെ നിവേദനങ്ങൾ സ്വീകരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. 

Eng­lish Summary:Being able to move for­ward as a coun­try with­out com­mu­nal riots is an achieve­ment: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.