9 December 2025, Tuesday

Related news

November 20, 2025
September 19, 2025
August 22, 2025
June 23, 2025
June 16, 2025
June 7, 2025
May 25, 2025
May 4, 2025
May 1, 2025
April 15, 2025

ദൈവ വിശ്വാസികളാണ് വർഗീയതക്കെതിരായ പോരാട്ടത്തിന്റെ കരുത്ത്; യുഡിഎഫിന് നിലമ്പൂരിൽ തുടക്കത്തിലേ പാളിയെന്നും എം വി ഗോവിന്ദൻ

Janayugom Webdesk
തിരുവനന്തപുരം
June 7, 2025 9:24 pm

ദൈവ വിശ്വാസികളാണ് വർഗീയതക്കെതിരായ പോരാട്ടത്തിന്റെ കരുത്തെന്നും യുഡിഎഎഫിന് നിലമ്പൂരിൽ തുടക്കത്തിലേ പാളിയെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലപ്പുറത്തിന്റെ പേര് ഉപയോഗിച്ച് ആവശ്യമില്ലാതെ ഏതെങ്കിലും പദപ്രയോഗം ആരെങ്കിലും പറഞ്ഞുണ്ടാക്കിയാൽ അതൊന്നും വിലപോകില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാകാലത്തും മലപ്പുറത്തിന്റെ ഒപ്പം തന്നെയാണ് നിന്നതെന്ന് ജനങ്ങൾക്കറിയാം. മലപ്പുറം ജില്ലയ്ക്കെതിരെ പ്രചരണം നടത്തിയവർ കോൺഗ്രസ് ആണ്.

ജനസംഘവുമായി ചേർന്ന് കോൺഗ്രസ് പ്രചരണം നടത്തി. അന്ന് മലപ്പുറം ജില്ലാ കുട്ടി പാക്കിസ്ഥാൻ എന്ന് പറഞ്ഞു. പുതിയ ക്ഷേമ പെൻഷൻ എന്ന ആശയത്തോട് കോൺഗ്രസ്സിന് യോജിപ്പില്ല, അവർ അന്നും ഇന്നും പെൻഷനെ അവഹേളിക്കുന്ന സമീപനമാണ് എടുത്തിട്ടുള്ളത്. പെൻഷൻ ഏർപ്പെടുത്തിയത് എൽഡിഎഫ് സർക്കാർ ആണെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കുടിശിക മുഴുവൻ ഇടതു സർക്കാർ ആണ് കൊടുത്തു തീർത്തെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.