19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 24, 2024
October 11, 2024
July 28, 2024
July 13, 2024
June 23, 2024
May 21, 2024
May 21, 2024
May 10, 2024
April 22, 2024

ബംഗാള്‍ ഗവര്‍ണറുടെ പീഡനം: ചിത്രം പുറത്തായതിനെതിരെ അതിജീവിത

Janayugom Webdesk
കൊല്‍ക്കത്ത
May 10, 2024 10:48 pm

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജ് ഭവന്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സുപ്രധാന വഴിത്തിരിവ്. ആനന്ദബോസിനെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയുടെ സിസിടിവി ദൃശ്യം പുറത്തായെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായും യുവതി ആരോപിച്ചു. 

ലൈംഗിക പീഡന കേസുകളില്‍ ഇരകളുടെ ചിത്രം പുറത്തുവിടാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് നിയമലംഘനം നടന്നിരിക്കുന്നതെന്നും അതിജീവിത പറഞ്ഞു. സി വി ആനന്ദബോസ് പ്രതിയല്ലെങ്കില്‍ പൊലീസ് അന്വേഷണം തടസപ്പെടുത്തുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു. ചിത്രം പുറത്തുവന്നതിന് പിന്നില്‍ വലിയ ഗുഢാലോചന നടന്നിട്ടുണ്ട്. ഉന്നതരുടെ അറിവില്ലാതെ രാജ് ഭവന്‍ സിസിടിവി ദൃശ്യം പുറത്ത് പോകില്ല. 

Eng­lish Summary:Bengal Gov­er­nor’s tor­ture: Aathi­jeev­ta against the release of the film

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.