6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025

ബംഗളൂരു ദുരന്തം; പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാര്‍

Janayugom Webdesk
ബംഗളൂരു
July 28, 2025 9:44 pm

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ. പൊലീസ് കമീഷണർ ബി. ദയാനന്ദ, അഡീഷണൽ പൊലീസ് കമീഷണർ വികാസ് കുമാർ വികാസ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ശേഖർ എച്ച്. ടെക്കണ്ണവർ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. 

ഇവരെ സർവീസിൽ തിരിച്ചെടുക്കുന്നത് സ്ഥിരീകരിച്ചുകൊണ്ട് സർക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചു. ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവർക്കൊപ്പം, അന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ ഓഫ് പൊലീസ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഡി.വൈ.എസ്.പി സി. ബാലകൃഷ്ണ, കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഗിരീഷ് എന്നിവരെയും സസ്പെൻഡ് ചെയ്തത്.

ജോൺ മൈക്കൽ ഡി കുൻഹയുടെ കീഴിലുള്ള ജുഡീഷ്യൽ കമീഷനും മജിസ്റ്റീരിയൽ കമ്മിറ്റി ജില്ല മജിസ്ട്രേറ്റും സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ടുകൾ സമർപ്പിച്ചതിനാൽ, തങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഉദ്യോഗസ്ഥർ നിവേദനം സമർപ്പിച്ചിരുന്നു.
പിന്നാലെ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുകയായിരുന്നു.

ജൂൺ അഞ്ചിന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് കർണാടക സർക്കാർ അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയാൻ തീരുമാനിച്ചത്. 18 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കളിക്കാരെ ആദരിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.