ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യമെന്ന് റിപ്പോര്‍ട്ടുകള്‍. 20 കോടിയുടെ അധിക മദ്യവിൽപന ലോകകപ്പ് ഫൈനൽ ദിവസം നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂർ ഔട്ട്ലെറ്റിൽ വിറ്റത്. വയനാട് വൈത്തിരി ഔട്ട്ലെറ്റിൽ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ഓണം, ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്.
English Summary: Bevco sold 50 crore worth of liquor on the day of the World Cup final
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.