27 December 2024, Friday
KSFE Galaxy Chits Banner 2

ഭാഗവതിന് ഹിന്ദുക്കളുടെ വേദന മനസിലാകുന്നില്ല

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2024 8:23 pm

ക്ഷേത്ര- പള്ളി തര്‍ക്കത്തില്‍ അനുനയ പ്രസ്താവന നടത്തിയ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരെ ശങ്കരാചാര്യര്‍. രാജ്യത്തെ ഹിന്ദുക്കളുടെ ദൈന്യതയും വേദനയും മനസിലാക്കതെയാണ് ഭാഗവത് പ്രതികരിച്ചതെന്ന് സ്വാമി അവിമുക്തശ്വേരാനനന്ദ സരസ്വതി വിമര്‍ശിച്ചു.
പല ഹൈന്ദവ ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു എന്ന വസ്തുത വിസ്മരിച്ചാണ് ആര്‍എസ്എസ് അധ്യക്ഷന്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഡനവും വേദനയും തിരിച്ചറിയാന്‍ ഭാഗവതിന് സാധിച്ചിട്ടില്ലെന്നാണ് പ്രസ്താവന തെളിയിക്കുന്നത്. നേതാക്കളകാന്‍ വേണ്ടി ചില നേതാക്കള്‍ നടത്തുന്ന ക്ഷേത്രം — പള്ളി തര്‍ക്കം ജനങ്ങളില്‍ വിഭജനം സൃഷ്ടിക്കുമെന്ന ഭാഗവതിന്റെ വാദത്തോട് യോജിക്കുന്നില്ലെന്നും അവിമുക്തശ്വേരാനനന്ദ സരസ്വതി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.