മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്ക് ഭാരരത്ന സമര്‍പ്പിക്കുന്ന ചടങ്ങ് വിവാദത്തില്‍. പ്രായാധിക്യമുള്ള അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു എഴുന്നേറ്റ് നിന്ന് പുരസ്കാരം നല്‍കുമ്പോള്‍ പ്രധാനമന്ത്രി ഇരിപ്പിടത്തില്‍ തന്നെ തുടര്‍ന്നതാണ് വിവാദമായത്. പുരസ്കാര സമര്‍പ്പണ ശേഷം മൂവരും ചേര്‍ന്നുള്ള ഫോട്ടോയിലും അഡ്വാനിക്കൊപ്പം മോഡി ഇരിക്കുക തന്നെയായിരുന്നു. രാഷ്ട്രപതിയുടെ ഇരിപ്പിടം അഡ്വാനി, മോഡി എന്നിവരില്‍ നിന്ന് അകലം പാലിച്ചാണ് ഇട്ടതെന്നതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഈ ചിത്രങ്ങള്‍തന്നെയാണ് രാഷ്ട്രപതിയുടെ സമൂഹമാധ്യമ പേജുകളിലും പങ്ക് വച്ചിരിക്കുന്നത്.
ദളിത് വിഭാഗത്തില്‍പ്പെട്ട വിധവയായ മുര്‍മുവിനെ അവഗണിക്കുന്നുവെന്ന ആക്ഷേപം നേരത്തെ പലതവണ ഉയര്‍ന്നിരുന്നു. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നതും രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.
English Summary: Bharat Ratna awarding ceremony to Advani in controversy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.