താനവിടെ പ്രത്യേകിച്ചു വല്ലതും കണ്ടോ? കണ്ടു. എന്തു കണ്ടു? നമ്മളാരും പ്രതീഷിക്കാത്ത കാര്യങ്ങളാ നമ്മുടെ വീട്ടിൽ നടക്കുന്നതൊക്കെ. സമാധാനം കിട്ടാനാനുള്ളപൂജ നടത്തി എന്നു പറഞ്ഞ്എങ്ങനെ കേസ്സു കൊടുക്കും? ഇവിടുത്തെപ്രശ്നം മാറണമെങ്കിൽ ഈ വീട്ടിൽ മാത്രം പൂജ നടത്തിയാൽ മാറുമെന്നു തോന്നുന്നില്ല. ഒരു കുടുംബത്തിലെ അംഗങ്ങളുടെ പരസ്പരമുള്ള സംസാരങ്ങളാണ് ഈ കേട്ടതൊക്കെ. കൃഷ്ണദാസ്മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ചില ഭാഗങ്ങളാണിവ. ഈ സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം ബോദ്ധ്യമാകും. നാട്ടുമ്പുറത്തെ ഒരു തറവാട്ടിൽ അരങ്ങേറുന്ന ചില പ്രശനങ്ങളാണ് കുടുംബാംഗങ്ങൾ ചർച്ച ചെയ്യുന്നതെന്ന്. അതിലെ ചില പ്രശ്നങ്ങൾ ഏറെ കൗതുകകരമായി തോന്നുന്നു. സമാധാനത്തിനായി പൂജനടത്തിയെന്നത്.
ഇത്തരം നിരവധി കൗതുകങ്ങളായ വിഷയങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നതെന്ന് ട്രയിലറിലൂടെ മനസ്സിലാക്കാം. ഒരു തികഞ്ഞ കുടുംബ ചിത്രം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഭരതനാട്യം. തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനസ്യാർ എന്നിവർ തിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുകയാണ്. സൈജുക്കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായ് കുമാര്. കലാരഞ്ജിനി, സോഹൻ സീനുലാൽ, അഭിരാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, സലിം ഹസ്സൻ, ശ്രീജാ രവി, ദിവ്യാ എം. നായർ, ശ്രുതി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ — മനു മഞ്ജിത്ത്. സംഗീതം — സാമുവൽ എബി. ഛായാഗ്രഹണം — ബബിലുഅജു.
എഡിറ്റിംഗ് — ഷഫീഖ്. വി.ബി. കലാസംവിധാനം — ബാബു പിള്ള. മേക്കപ്പ് ‑കിരൺ രാജ്. കോസ്റ്റ്യും — ഡിസൈനിംഗ് — സുജിത് മട്ടന്നൂർ. നിശ്ചല ഛായാഗ്രഹണം — ജസ്റ്റിൻ ജയിംസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് — കല്ലാർ അനിൽ, ജോബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ.ജിതേഷ് അഞ്ചുമന.
video link;
വാഴൂർ ജോസ്.
English summary ; Bharatanatyam official trailer is out with the story of a family doing a pooja for peace
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.