3 July 2024, Wednesday
KSFE Galaxy Chits

Related news

June 20, 2024
May 30, 2024
May 12, 2024
May 9, 2024
May 4, 2024
March 17, 2024
February 21, 2024
February 7, 2024
January 14, 2024
January 11, 2024

എല്ലാ അമേരിക്കക്കാരും രാജ്യം വിടുംവരെ യുഎസ് സേന അഫ്ഗാനിലുണ്ടാവുമെന്ന് ബൈഡന്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
August 19, 2021 9:08 am

എല്ലാ യുഎസ് പൗരന്മാരും രാജ്യം വിടുംവരെ അമേരിക്കന്‍ സേന അഫ്ഗാനിലുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. ആഗസ്ത് 31നുള്ളില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമെന്ന പഴയ പ്രഖ്യാപനത്തില്‍ നിന്നുള്ള തിരിച്ചുപോക്കാണ് ഇത്. 5000ത്തോളം പേരെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്നാണ് ബൈഡന്റെ പ്രഖ്യാപനം.

ഒഴിപ്പിക്കല്‍ പൂര്‍ണായിട്ടില്ലെന്ന സൂചന യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളം വഴി മുഴുവന്‍ അമേരിക്കക്കാരെയും ഭീഷണി നേരിടുന്ന അഫ്ഗാന്‍ പൗരന്മാരെയും രക്ഷിക്കുന്നതിനപ്പുറത്ത് അമേരിക്കയുടെ അധികാര പരിധി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വെടിക്കോപ്പുകളോ ആയുധങ്ങളോ കൈവശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ ജലാലാബാദില്‍ അഫ്ഗാന്‍ കൊടി ഉയര്‍ത്തിവര്‍ക്കുനേരെ താലിബാന്‍ വെടിയുതര്‍ത്തു. വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.അഫ്ഗാനില്‍ കൗണ്‍സില്‍ ഭരണമാവും ഉണ്ടാവകുയെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. 

Eng­lish Sum­ma­ry : Biden says US Army will be in Afghanistan till all amer­i­cans are evacuated

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.