18 December 2025, Thursday

Related news

November 16, 2025
November 15, 2025
November 15, 2025
November 14, 2025
November 13, 2025
November 13, 2025
November 11, 2025
November 10, 2025
November 6, 2025
November 6, 2025

ബിഹാർ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

Janayugom Webdesk
പാറ്റന
October 6, 2025 5:47 pm

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിന് തൊട്ട് മുൻപാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയ ജില്ലയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതിയ, പട്‌നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്‌സർ സീറ്റിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്, തരയ്യയിൽ അമിത് കുമാർ സിംഗ് എന്നിവരാണ് മത്സരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുമായോ സഖ്യവുമായോ തങ്ങൾ സഖ്യമുണ്ടാക്കില്ലെന്നും ബിഹാറിലെ ജനങ്ങളുമായാണ് തങ്ങളുടെ സഖ്യമെന്നും സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ പകര ചുമതല വഹിക്കുന്ന അഭിനവ് റായ് വ്യക്തമാക്കി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണ മാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.