
ബിഹാറിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.122 മണ്ഡലങ്ങളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കി പ്രചാരണം കൊഴിപ്പിക്കുകയാണ് മുന്നണികൾ. വൈകുന്നേരം 5 മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തിരശീല വീഴും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും. ഇന്ത്യ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും. 14നാണ് വിധിയെഴുത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.