22 January 2026, Thursday

Related news

November 16, 2025
November 15, 2025
November 15, 2025
November 14, 2025
November 13, 2025
November 13, 2025
November 11, 2025
November 10, 2025
November 6, 2025
November 6, 2025

ബിഹാർ ഇലക്ഷന് സ്ഥാനാർത്ഥി ടിക്കറ്റ് കിട്ടിയില്ല; കാമറയ്ക്ക് മുന്നിൽ കരഞ്ഞ് കണ്ണീർ തുടച്ച് പാർട്ടി നേതാവ്

Janayugom Webdesk
പട്ന
October 17, 2025 7:43 pm

മുഖ്യധാര പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തിരക്കിൽ മുഴുകുമ്പോള്‍ തെരഞ്ഞടുപ്പിന് ടിക്കറ്റ് കിട്ടാത്ത വിഷമത്തിലാണ് ഒരു വിഭാഗം. സമസ്തിപ്പൂർ ജില്ലയിലെ മോർവ മണ്ഡലത്തിിൽ നിന്നുള്ള ലോക് ജനശക്തി പാർട്ടി നേതാവ് അഭയ് കുമാർ കാമറക്ക് മുന്നിൽ കരഞ്ഞത് അത്തരമൊരു സംഭവമാണ്. സോഷ്യൽ മീഡിയിൽ വൈറലായ കരച്ചിൽ വിഡിയോയിൽ പാർട്ടി പക്ഷാഭേദം കാണിച്ചെന്നും സ്ഥാനാർഥിയെ നിർണ‍യിച്ചതിൽ അഴിമതി കാണിച്ചുവെന്നും അഭയ് കുമാർ ആരോപിക്കുന്നു. എന്നെക്കാളും കൂടുതൽ പണം നൽകിയവർക്ക് സ്ഥാനാർഥിത്വം നൽകിയെന്നും ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നുമാണ് അഭയ് വിഡിയോയിൽ പറയുന്നത്.

നേതാവിന്‍റെ കരച്ചിൽ വിഡിയോ ബിഹാറിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തെളിച്ചു. എൻ..ഡി.എ സഖ്യത്തിനുള്ളിലെ സ്ഥാനാർഥി നിർണയത്തിലെ സുതാര്യത പലരും ചോദ്യം ചെയ്തു. ഞാൻ 25 വർഷം കഷ്ടപ്പെട്ടു. 30 വർഷം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. എന്നാൽ ഇപ്പോൾ നടക്കുന്നതെല്ലാം എന്‍റെ കഴിവിനപ്പുറമുള്ള കാര്യമാണ്. എനിക്ക് ഈ കഷ്ടപ്പാടിൽ നിന്ന് മോചനം വേണം.’ അഭയ് കുമാർ പറയുന്നു. സ്ഥാനാർഥി നിർണയത്തെ ടിക്കറ്റ് സിസ്റ്റം എന്നാണ് വിമർശിച്ച അഭയ് ഈ സംവിധാനത്തിൽ വിശ്വാസം ഇല്ലെന്നും പറഞ്ഞു. താൻ എല്ലാവരെയും വിശ്വസിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പോലും ശ്രമിച്ചു. എനിക്കുണ്ടായ അവസ്ഥ പാർട്ടിയിൽ നാളെ ആർക്കും ഉണ്ടാകാമെന്ന് അഭയ് പറഞ്ഞു.

ബീഹാർ രാഷ്ട്രീയത്തിലെ “കമ്മീഷൻ സംസ്കാര“ത്തിനെതിരെ എൽ.ജെ.പി നേതാവ് രൂക്ഷമായ ആരോപണമാണ് വിഡിയോ വഴി നടത്തിയത്. പ്രാദേശിക നേതാക്കൾക്കിടയിൽ വ്യാപകമായ അഴിമതിയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. “എല്ലാവരും തിരഞ്ഞെടുപ്പ് സമയത്ത് 15 ദിവസത്തേക്കോ ഒരു മാസത്തേക്കോ ലോലിപോപ്പ്, ക്രീം, രസഗുള, ചിക്കൻ, മദ്യം എന്നിവ നിങ്ങൾക്ക് തരും. അതിനുശേഷം, 20% കമ്മീഷൻ, 25% കമ്മീഷൻ, 30% കമ്മീഷൻ എന്നിവ നിങ്ങളിൽ നിന്ന് തട്ടിയെടുക്കും.” അഭയ് ആരോപിച്ചു.

മോർവയിലെ നേതാക്കൾ കള്ളപ്പണത്തിലൂടെയും കമ്മീഷനുകളിലൂടെയും കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. “2010 മുതൽ 2015 വരെയും വീണ്ടും 2015 മുതൽ 2020 വരെയും അവർ മോർവ കൊള്ളയടിച്ചു. അഞ്ച് വർഷത്തിനിടെ 17 വിൽപ്പന രേഖകൾ രജിസ്റ്റർ ചെയ്തു, തുച്ഛമായ വരുമാനം ഉണ്ടായിരുന്നിട്ടും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചു. അതെല്ലാം കമ്മീഷൻ പണമായിരുന്നു,” അഭയ് സിങ് അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.