
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 243 അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. 2025 നവംബർ 6, നവംബർ 11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 14ന് വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തീയതികൾ പ്രഖ്യാപിച്ചത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടന്നതിന് ശേഷമുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പ് മാതൃകാപരമായിരിക്കും. എല്ലാ ഉദ്യോഗസ്ഥരും നിഷ്പക്ഷമായി പ്രവർത്തിക്കും. പോളിംഗ് സ്റ്റേഷനുകളിൽ വോളണ്ടിയർമാരുടെയും വീൽ ചെയർ സംവിധാനവും ഉണ്ടാകും. 7.43 കോടി വോട്ടർമാരാണ് ആകെ ഉള്ളത്. അതിൽ അഞ്ച് കോടിയിലധികം സ്ത്രീ വോട്ടർമാരുണ്ട്. 14 ലക്ഷം പുതിയ വോട്ടർമാരുണ്ട്. 90712 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. 38 എസ്‌സി സംവരണ സീറ്റുകളും രണ്ട് എസ് ടി സംവരണ സീറ്റുകളുമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.