ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് ബിഹാറിലെ വിവിധ ജില്ലകളിലായി 17 പേർ മരിച്ചു. മധേപുര, ബങ്ക, ഭഗൽപൂർ, മുരളിഗഞ്ച് ജില്ലകളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
മധേപുരയിൽ മൂന്നുപേരും ബങ്കയിൽ ഒൻപതുപേരും ഭഗൽപൂരിൽ നാലുപേരും മുരളിഗഞ്ചിൽ ഒരാളുമാണ് മരിച്ചത്. ബിഹാറിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും മറ്റൊരു ദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭഗൽപൂരിലും ഗോപാൽഗഞ്ചിലുമായിരുന്നു കഴിഞ്ഞയാഴ്ച വിഷമദ്യ ദുരന്തമുണ്ടായത്. ഗോപാൽഗഞ്ചിൽ പത്തും ഭഗൽപൂരിൽ ആറും പേരാണ് വ്യാജമദ്യം കഴിഞ്ഞ് മരിച്ചത്. സബാപൂർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും മരിച്ച കൂട്ടത്തിലുണ്ടായിരുന്നു.
english summary; bihar report 17 dead After Consuming Spurious Liquor
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.