23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

ബീഹാർ ഫലം ഉയർത്തുന്നത് ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ഗുരുതര ചോദ്യങ്ങൾ: പി സന്തോഷ്‌കുമാർ എം പി

Janayugom Webdesk
ന്യൂഡൽഹി
November 14, 2025 7:12 pm

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഉയർത്തുന്നത് ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ഗുരുതര ചോദ്യങ്ങളാണെന്ന് സിപിഐ ദേശിയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ്‌കുമാർ എം പി. യാതൊരു തരംഗവുമില്ലാതെയാണ് എൻഡിഎ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത്. രാജ്യത്തെ ഒരാൾ പോലും പ്രതീക്ഷിക്കാത്ത തെരെഞ്ഞെടുപ്പ് ഫലമാണിത്. നിരവധി എക്സിറ്റ് പോളുകൾ ഫലം വിലയിരുത്തിയെങ്കിലും ഇത്തരം ഒരു സാഹചര്യം പ്രവചിച്ചിരുന്നില്ല.

 

തെരഞ്ഞെടുപ്പിന് മുൻപായി 65 പേരെയാണ് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റിയത്. വോട്ടർ പട്ടികയിൽ നിന്നും ആളുകളെ പുറത്താക്കാൻ എൻഡിഎ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പദ്ധതിയുടെ ഭാഗമായി ഇലക്ഷൻ ചട്ടങ്ങൾ മറികടന്ന് ഒന്നേകാൽ കോടി സ്‌ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം സർക്കാർ നൽകി. ഇത് വോട്ടറന്മാരെ സ്വാധിനിക്കുവാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

 

ആർ ജെ ഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിന്റെ ഭാഗമായി ഒൻപത് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ 4 സീറ്റുകളിൽ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവർ ഇവർക്കായി പ്രചാരണം നടത്തിയെന്നും സന്തോഷ്‌കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.