16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 13, 2025
April 9, 2025
April 7, 2025
March 31, 2025
March 28, 2025
March 18, 2025
March 17, 2025
March 17, 2025

കംപ്ലീറ്റ് ഡാർക്ക്‌ മൂഡിൽ എത്തുന്ന ദ്വിഭാഷാ ഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ‘എക്സിറ്റ് “: ട്രെയിലർ റിലീസ് ചെയ്തു

Janayugom Webdesk
March 5, 2024 3:14 pm

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന “എക്സിറ്റ് ” ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മഞ്ജു വാര്യരുടെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രെയിലർ ഗംഭീര അഭിപ്രായം നേടുകയും ചെയ്തു. ഒരു കംപ്ലീറ്റ് ഡാർക്ക്‌ മൂഡിൽ ഒരുക്കിയ ചിത്രം മാർച്ച്‌ 8ന് തീയറ്ററുകളിൽ എത്തും. ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യൻ്റെ വിചിത്രമായ രൂപവും മൃഗ സമാനമായ പ്രകൃതവും കാണിക്കുന്നതാണ് ട്രെയിലർ. സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രമാണ് “എക്സിറ്റ് “എന്നതും ഒരു പ്രത്യേകതയാണ്.

മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

EXIT Trailer | Malayalam | Tamil | Sreeraam | Vishak nair | Shaheen | Venu Gopalakrishnan

വിശാഖിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പസംഗ’ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം — റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് — നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ — ജാവേദ് ചെമ്പ്, സംഗീതം — ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ — രംഗനാഥ് രവി, കലാസംവിധാനം — എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ — ശരണ്യ ജീബു, മേക്കപ്പ് — സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ — ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ — അമൽ ബോണി, ഡി.ഐ — ജോയ്നർ തോമസ്, ആക്ഷൻ — റോബിൻച്ചാ, പി.ആർ.ഒ — മഞ്ജു ഗോപിനാഥ്. ഡിസൈൻസ് — യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Sum­ma­ry: Bilin­gual Foxy Action Sur­vival Thriller ‘Exit’ Comes in Com­plete Dark Mood: Trail­er Released

You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.