ബിൽകിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ച നടപടിയില്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊഹുവാ മൊയ്ത്ര, എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊല പ്പെടുത്തുകയും ചെയ്ത കേസിലാണ് 2008ല്‍ 11 പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞെന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ച സുപ്രീം കോടതി തീരുമാനമെടുക്കാന്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോചനം.
English Summary:Bilkis Banu case; The petition against the release of the accused will be heard in the Supreme Court today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.