29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024

ബില്‍കീസ് ബാനു കേസ്: പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ നല്‍കിയ ഹര്‍ജികള്‍ക്കും പരിഗണന നല്‍കി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2024 10:45 am

ബില്‍കീസ് ബാനു കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ നല്‍കിയ ഹര്‍ജികള്‍ക്കും, സുപ്രീംകോടതി പരിഗണന നല്‍കി. ബില്‍കീസ് ബാനുവിന് പുറമെ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സിപിഐ(എം)നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവര്‍ത്തക രേവതിലോള്‍, ആക്ടിവിസ്റ്റ് രൂപേഷ് രേഖ് വര്‍മ്മ എന്നിവരും പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടി ചൂണ്ടിക്കാട്ടി ഇവര്‍ നാല് പേരും സമര്‍പ്പിച്ച ഹരജികള്‍ കോടതി ചോദ്യം ചെയ്തെങ്കിലും ഹരജിക്ക് പിന്നിലെ ഉദ്ദേശശുദ്ധി എന്താണെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് കോടതിയെ ബോധിപ്പിച്ചു. 2023 ഫെബ്രുവരിയില്‍ സുപ്രീം കോടതി തന്നെ ഹര്‍ജിക്കാരുടെ നടപടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇന്ദിര ജയ്‌സിങ് കോടതിയില്‍ പറഞ്ഞു. നിയമത്തില്‍ താത്പര്യമുള്ള കക്ഷികള്‍എന്ന വാക്കുകള്‍ക്ക് വിശാലമായ സ്ഥാനം നല്‍കേണ്ടതുണ്ടെന്ന് പൊതുതാത്പര്യ ഹരജികള്‍ നല്‍കിയവര്‍ എതിര്‍ രാഷ്ട്രീയ കക്ഷികളാണെന്നും അവരുടെ നടപടികള്‍ രാഷ്ട്രീയ അജണ്ടകളാല്‍ പ്രേരിതമാണെന്നുമുള്ള പ്രതികളുടെ ആരോപണത്തെ ഉദ്ധരിച്ചുകൊണ്ട് ഇന്ദിര ജയ്‌സിങ് കൂട്ടിച്ചേര്‍ത്തു.

പൊതുസമൂഹത്തിന്റെ ആവലാതികള്‍ നിയമത്തിന് മുന്നില്‍ ഉന്നയിക്കാന്‍ മഹുവ മൊയ്ത്രക്കും സുഭാഷിണി അലിക്കും രേവതി ലോളിനും രൂപ് രേഖ് വര്‍മക്കും അവകാശമുണ്ടെന്നും അവയെ നിസാരമായി തള്ളിക്കളയാനാവില്ലെന്നും ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ബില്‍കീസ് ബാനു കേസിലെ സുപ്രീം കോടതിയുടെ വിധിയെ ഉദ്ധരിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീത്വത്തെ എത്രമാത്രം ഭീഭത്സമായിട്ടാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും കാണുന്നതെന്നതിനുള്ള ഉദാഹരണമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബില്‍കീസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞു.

Eng­lish Summary:
Bilkis Banu case: The Supreme Court also con­sid­ered the peti­tions filed against the acquit­tal of the accused

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.