
യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ കുറ്റബോധമുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ജീവകാരുണ്യ സ്ഥാപനമായ ഗേറ്റ്സ് ഫൗണ്ടേഷനിലെ ജീവനക്കാരോട് ബില്‍ ഗേറ്റ്സ് മാപ്പ് പറഞ്ഞുവെന്നും വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടില്ലെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യന്‍ യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബില്‍ ഗേറ്റ്സ് തുറന്നു സമ്മതിച്ചുവെന്നും വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുണ്ട്. അവര്‍ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ല. എപ്സ്റ്റീന്റെ കൂടെയുള്ള സ്ത്രീകളുമായി സമയം ചെലവിട്ടിട്ടില്ല. നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന ചിത്രങ്ങളിലുള്ള സ്ത്രീകളുമായി നിയമവിരുദ്ധമായ ബന്ധം ഉണ്ടായിരുന്നില്ല. മീറ്റിങ്ങുകള്‍ക്ക് ശേഷം എപ്സ്റ്റീന്റെ നിര്‍ബന്ധപ്രകാരം എടുത്ത ചിത്രങ്ങള്‍ മാത്രമാണവയെന്നും ഗേറ്റ്സ് വിശദീകരിച്ചു.
എപ്സ്റ്റീനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷവും നിരവധി തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗേറ്റ്സ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായിരുന്നു ചര്‍ച്ചയെന്നാണ് വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.