
നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷാവിധി നിരാശപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിജീവിതയുടെ പോരാട്ടത്തെ അഭിമാനപൂര്‍വം കാണുന്നുവെന്നും വിധി നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘സ്ത്രീത്വത്തിന്റെ മഹത്വം ഉയര്‍ത്തുന്ന വിധിയല്ല. വിധി വന്നതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സര്‍ക്കാര്‍ ഒരിക്കലും നിസംഗമായി നില്‍ക്കില്ല. സത്യം പുറത്തുവരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
‘കോടതിയില്‍ നിന്നും ഇനിയും ഉത്തരങ്ങള്‍ ലഭിക്കാനുണ്ട്. കുറ്റക്കാരെ തുണച്ചത് ആരാണ്? വന്‍ മീനുകളെ വെറുതെ വിട്ടു. മെമ്മറി കാര്‍ഡിന് എന്തുപറ്റി. കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്ന് കാര്‍ഡ് ചോര്‍ന്നു. പെണ്ണിന്റെ അന്തസിന് ഇതാണോ വില. ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണം. സിപിഐ അവസാനം വരെ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കും. അന്തസോടെ പോരാടണം. പെണ്ണിന്റെ മാനത്തിന് ലക്ഷങ്ങള്‍ കൊണ്ട് വിലയിടാനാവില്ലെന്നും പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.