22 January 2026, Thursday

Related news

November 6, 2025
October 19, 2025
October 3, 2025
July 25, 2025
July 16, 2025
July 13, 2025
July 12, 2025
July 9, 2025
June 2, 2025
May 22, 2025

ബിനോയ് വേളൂരിന്റെ പുതിയ സിനിമ ശ്വാസം അടുത്തമാസം തീയറ്ററിലെത്തും; ഓഡിയോ കാസറ്റ് റിലീസ് ചെയ്തു

Janayugom Webdesk
കോട്ടയം
November 21, 2024 4:18 pm

ബിനോയ് വേളൂരിന്റെ പുതിയ സിനിമ ശ്വാസം അടുത്തമാസം തീയറ്ററിലെത്തും.ചില കുടുംബങ്ങളിലെങ്കിലും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജന്മമുണ്ടാകാറുണ്ട്. ഏതൊരു അച്ഛനെയും അമ്മയെയും മാനസികമായി തളർത്തുന്ന ഒരവസ്‌ഥയിൽ നിന്നും കരകയറാനാകാതെ കുട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്.

അത്തരമൊരു കുടുംബത്തിന്റെ കഥയാണ് സംവിധായകൻ ബിനോയ് വേളൂർ “ശ്വാസം” എന്ന സിനിമയിലൂടെ പറയുന്നത്. ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ “മോസ്കോ കവല”, നിരവധി അവാർഡുകൾ നേടിയ “ഒറ്റമരം” എന്നീ ചിത്രങ്ങൾക്ക് ബിനോയ് വേളൂർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുകയും സുനിൽ എ. സഖറിയ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്, ആദർശ് സാബു, സൂര്യ ജെ. മേനോൻ, ആർട്ടിസ്റ്റ് സുജാതൻ, അൻസിൽ, സുനിൽ എ. സഖറിയ, റോബിൻ സ്റ്റീഫൻ, ടോം മാട്ടേൽ, അജീഷ് കോട്ടയം തുടങ്ങിയവർ അഭിനയിക്കുന്നു.

ജോയൽ തോമസ് സാം ആണ് ക്യാമറ . സണ്ണി ജോസഫ് എഡിറ്റർ ആയ ചിത്രത്തിന്റെ ഗാനങ്ങൾ എഴുതിയത് ശ്രീരേഖ് അശോക്, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് . സുവിൻ ദാസ് സംഗീതം ചെയ്ത പാട്ടുകള്‍ പാടിയത് കെ എസ് ചിത്ര, വീത്ത് രാഗ് ഗോപി, മഞ്ജരി, സുവിൻ ദാസ് എന്നിവരാണ്. ജി. ലക്ഷ്‌മൺ മാലം ആണ് കലാ സംവിധാനം, രാജേഷ് ജയൻ മേക്കപ്പ് , അനീഷ് തിരുവഞ്ചൂർ , സുരേഷ് നാരായണൻ എന്നിവര്‍ പ്രൊഡക്ഷൻ മാനേജർ .എക്കോസ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ഡിസംബർ 13ന് ചിത്രം തീയേറ്ററുകളിൽ എത്തുന്നു. കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന ഓഡിയോ കാസറ്റ് റിലീസിനോട് അനുബന്ധിച്ച് . ചലച്ചിത്ര സംവിധായകൻ ജയരാജ്, കലൈമാമണി തിരുവിഴ ജയശങ്കർ, ഫാ ഡോ എം.പി. ജോർജ്, ജൂബിലി പിക്‌ചഴ്‌സ് ജോയ് തോമസ്, മ്യൂസിക് ഡയറക്‌ടർ പൂഞ്ഞാർ വിജയൻ, ആരവം പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ അശോക് ആരവം തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.