22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 14, 2024
December 9, 2024
December 8, 2024
December 7, 2024
December 5, 2024
November 29, 2024
November 28, 2024
November 23, 2024

ക്രിസ്മസ്-പുതുവത്സരം; കേരളത്തിന് കൂടുതല്‍ തീവണ്ടി അനുവദിക്കണമെന്ന് ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
December 22, 2022 7:11 pm

ക്രിസ്മസ്, പുതുവത്സര വേളയില്‍ കേരളത്തിന് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. നേരത്തെ കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് തീർത്തും അപര്യാപ്തമാണെന്ന് കത്തില്‍ പറയുന്നു. മലബാറിലെ യാത്രക്കാർക്കുകൂടി ഗുണപ്രദമായ സർവീസുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്‌പെഷ്യൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വിമാനനിരക്കില്‍ സാധാരണക്കാര്‍ക്ക് ട്രെയിനാണ് ഏക മാർഗം. അതിനാല്‍ കൂടുതൽ പ്രത്യേക ട്രെയിനുകളും അധിക കോച്ചുകളും അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം എംപി റയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Binoy Viswam has giv­en a let­ter request­ing to allow more train ser­vices to Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.