5 January 2026, Monday

Related news

January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025
October 20, 2025
October 11, 2025

‘ബയോ കണക്റ്റ് കേരള 3.0’ കോൺക്ലേവ് നാളെ കോവളത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
October 8, 2025 6:50 pm

കേരളത്തിലെ ലൈഫ് സയൻസ് മേഖലയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, ഇവിടെയുള്ള ഏറ്റവും മികച്ച നിക്ഷേപ സാഹചര്യം സംരംഭകർക്ക് മുന്നിൽ പരിചയപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന ‘ബയോ കണക്റ്റ് കേരള 3.0’ ഇന്റർനാഷണൽ ലൈഫ് സയൻസ് കോൺക്ലേവ് & എക്സ്പോയ്ക്ക് നാളെ കോവളം ലീല ഹോട്ടലിൽ തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ബയോടെക് മേഖലയിലെ വ്യവസായ പ്രമുഖര്‍, അന്താരാഷ്ട്രതലത്തിൽ നിന്നുൾപ്പെടെയുള്ള സംരംഭകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഗവേഷകര്‍, യുവ പ്രൊഫഷണലുകള്‍ എന്നിവരുൾപ്പെടെ എഴുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും. ആദ്യത്തെ കോൺക്ലേവിൽ 250 പേർ പങ്കെടുത്ത സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം സാധ്യമായിരിക്കുന്നത്.

ബയോടെക്നോളജി, ലൈഫ് സയൻസ്, മെഡിക്കൽ ഡിവൈസസ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായികൾ എന്നിവരുടേതുൾപ്പെടെ 75ൽ അധികം സ്റ്റാളുകളും കോൺക്ലേവിൽ ഒരുക്കിയിട്ടുണ്ട്. ലൈഫ് സയൻസ് ആൻഡ് ബയോടെക്നോളജി രംഗത്തെ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിലായി കോൺക്ലേവിൽ സംസാരിക്കും. ക്ലാസുകൾക്കും പാനൽ ചർച്ചകൾക്കും പുറമെ സ്റ്റാർട്ടപ്പുകളുടെ പിച്ചിങ്, നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച, ബിസിനസ് പ്രൊപ്പോസലുകളെക്കുറിച്ച് ലൈഫ് സയൻസ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സംഘടിപ്പിച്ച കോൺക്ലേവുകളിലൂടെ കേരളത്തിൽ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അതിനൂതന വ്യവസായങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ബയോടെക്നോളജി, ലൈഫ് സയൻസ്, മെഡിക്കൽ ഡിവൈസസ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങളാകർഷിക്കുന്നതിനും കോൺക്ലേവ് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.