കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിക്കുകയും മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്രചുഴലിക്കാറ്റായി മാറുകയും ചെയ്തത് തീരമേഖലയെ അതീവ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് മത്സ്യബന്ധനയാനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കടലില്‍ പോകാന്‍ കഴിയില്ലെന്ന് മാത്രമല്ല താങ്ങുവള്ളം, മുറിവള്ളം, ഫൈബര്‍ വള്ളം തുടങ്ങിയവ അതിശക്തമായ കാറ്റിലും തിരയിലും പെടാതെ സുരക്ഷിതമാക്കുന്ന പ്രവൃത്തികളാണ് തീരപ്രദേശത്ത് തകൃതിയായി നടക്കുന്നത്.
ശനിയാഴ്ച വൈകുന്നേരത്തോടെ തിരമാലകൾ അതിശക്തമായി തീരത്തേക്ക് കയറിയിട്ടുണ്ട്. പലയിടത്തും തിരമാലകള്‍ തീരമെടുക്കുകയും ചെയ്തു. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിൽ വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള മൂന്നു ദിവസം വടക്ക് പടിഞ്ഞാറുദിശയിലും സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്നും നാളെയും കേരളത്തില്‍ മഴ കൂടുതൽ ശക്തമായേക്കില്ല. ഇടവിട്ടുള്ള മഴ തുടരും. പ്രത്യേകിച്ച് മധ്യവടക്കൻ കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: biporjoy cyclone ; alert heavy rain chance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.