ബംഗാളിൽ എട്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം അരംഭിച്ചു. അക്രമം നടന്ന രാംപൂർഹട്ടിൽ സിബിഐ സംഘം അന്വേഷണത്തിന് എത്തി. കേന്ദ്ര ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. കേസിൽ ഇതുവരെ 21 പേരാണ് അറസ്റ്റിലായത്.
കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തന്നെ ബിർഭൂം കൂട്ടക്കൊലയിൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഡിഐജി അഖിലേഷ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ഹൈക്കോടതിയാണ് കേന്ദ്ര ഫോറൻസിക് സംഘത്തെയും നിയോഗിച്ചത്. തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ നേരെത്തെ തന്നെ സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ഹുസ്സൈൻ അടക്കം 21 പേരാണ് പിടിയിലായത്. കേസ് ഏറ്റെടുത്ത സിബിഐ പൊലീസ് അറസ്റ്റ് ചെയ്ത 21 പേർക്കുമെതിരെ കലാപം കുറ്റം ചുമത്തി.
english summary;Birbhum massacre case; 21 people arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.