5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 7, 2025
February 20, 2025
May 5, 2024
October 3, 2023
September 28, 2023
August 23, 2023
July 12, 2023
June 8, 2023
June 4, 2023
February 23, 2023

പ്രസവം വീട്ടിൽ വെച്ച്, കുട്ടിയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു; പരാതിയുമായി ദമ്പതികൾ

Janayugom Webdesk
കോഴിക്കോട്
March 7, 2025 6:07 pm

വീട്ടിൽ പ്രസവം നടന്നെന്ന പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിനായിരുന്നു കുട്ടിയുടെ ജനനം. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. 

ഇരുവരും കോഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ട് രണ്ട് വർഷമായിട്ടൊള്ളു. ആശാ വർക്കർമാരോയ അംഗൻവാടി പ്രവർത്തകരെയോ അറിയില്ല. കോഴിക്കോട് ഇഖ്ര ആശുപ്രതിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്. ഇതിന്‍റെ രേഖകൾ കൈവശമുണ്ടെന്നും ഷറാഫത്ത് പറഞ്ഞു. പ്രസവവേദന ഉണ്ടായത് പെട്ടന്നായിരുന്നു. പ്രസവശേഷം അടുത്ത കടയിൽ പോയി ബ്ലേഡ് മേടിച്ച് വന്ന് പൊക്കിൾക്കൊടി താനാണ് മുറിച്ചതെന്നും ഷറാഫത്ത് പറഞ്ഞു. കുട്ടി ജനിച്ച അന്ന് തന്നെ കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ജനനസർട്ടിഫിക്കറ്റിനായി പലതവണ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ദമ്പതികൾ. 

എന്നാൽ ആശുപത്രിയിൽ എത്താതെ വീട്ടിൽ പ്രസവം നടത്തിയതിനാലും വിവരങ്ങൾ കൃത്യമായി അറിയിക്കാഞ്ഞതിനാലുമാണ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്തതെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. കുട്ടി ജനിച്ച വിവരം ആശവർക്കർമാരോ, അംഗൻവാടി വർക്കർമാരോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും, കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.