13 February 2026, Friday

Related news

February 13, 2026
February 7, 2026
February 6, 2026
January 29, 2026
January 27, 2026
January 25, 2026
January 25, 2026
January 25, 2026
January 21, 2026
January 16, 2026

മലയോര ഹൈവേയില്‍ കാട്ടുപോത്തിന്റെ ആക്രമണം; കുടുംബത്തിലെ അഞ്ച്​ പേര്‍ക്ക് പരിക്ക്

Janayugom Webdesk
കു​ള​ത്തൂ​പ്പു​ഴ
August 5, 2025 1:51 pm

മ​ല​യോ​ര ഹൈ​വേ​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​ണ​ത്തി​ല്‍ ജീ​പ്പി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു കു​ടു​ബ​ത്തി​ലെ അ​ഞ്ച്​ പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. പാ​ങ്ങോ​ടു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​യ കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ മ​ട​ത്ത​റ — കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ല്‍ അ​രി​പ്പ​യി​ല്‍ വ​ച്ചാ​യി​രു​ന്നു അപകടം.

കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് വ​ന്ന ജീ​പ്പി​ലേ​ക്ക് വ​ല​തു വ​ശ​ത്തു നി​ന്നും പാ​ഞ്ഞ​ടു​ത്ത കാ​ട്ടു​പോ​ത്ത് ഡ്രൈ​വ​ര്‍ക്ക് മു​ന്നി​ലാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് റോ​ഡി​ന്​ എ​തി​ര്‍വ​ശ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. കു​ള​ത്തൂ​പ്പു​ഴ പു​ത്ത​ന്‍പു​ര വീ​ട്ടി​ല്‍ ഷെ​രീ​ഫ് (40), ഭാ​ര്യ ഹ​സീ​ന (35), മ​ക്ക​ളാ​യ ഷാ​ഹി​ന്‍ (15), മു​ഹ​മ്മ​ദ് ഷെ​ഹി​ന്‍, ഭാ​ര്യാ​മാ​താ​വ് നെ​ജീ​മ (57) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ത​ന്നെ കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷെ​രീ​ഫ്, നെ​ജീ​മ, ഹ​സീ​ന എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​താ​നും നാ​ള്‍ മു​മ്പ് അ​രി​പ്പ സ്കൂ​ളി​നു സ​മീ​പ​ത്ത് വ​ച്ച് പാ​ത​ക്കു കു​റു​കെ ചാ​ടി​യ മ്ലാ​വ് ഇ​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​പ്പെട്ടത്. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​ദേ​ശ​ത്താ​കെ കാ​ട്ടു​പോ​ത്തു​ക​ളും കാ​ട്ടു​പ​ന്നി​യ​ട​ക്ക​മു​ള്ള കാ​ട്ടു മൃ​ഗ​ങ്ങ​ളും നി​ത്യ സാ​ന്നി​ധ്യ​മാ​ണെ​ന്നും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് നി​ര​ന്ത​രം ക​ട​ന്നെ​ത്തു​ന്ന ഇ​വ​യെ ഭ​യ​ന്ന് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.