23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

വര്‍ഗീയ വിദ്വേഷം പടര്‍ത്തി ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും

Janayugom Webdesk
കോഴിക്കോട്
January 5, 2022 10:03 pm

സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്ന ലക്ഷ്യവുമായി ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും രംഗത്ത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസിൽ നിന്ന് ലഭിക്കുന്ന അനുമതി നോക്കിയല്ല സംഘപരിവാർ സംഘടനകൾ റാലി നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആർഎസ്എസ് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ സാഹചര്യത്തിൽ സമൂഹവും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ലത്തീഫും.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പ്രകടനം നടത്താൻ പാടില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ഇത് പാകിസ്ഥാനൊന്നുമല്ലെന്ന പ്രസ്താവനയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ തര്‍ക്കം മൂത്തു. പ്രകടനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ പൊലീസ് നടപടിയെടുക്കേണ്ടത് പോപ്പുലർ ഫ്രണ്ടിനെതിരെയാണ്.

ബിജെപിക്കാര്‍ കലാപമുണ്ടാക്കാൻ പോകുന്നവരല്ലെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. സംസ്ഥാനത്തെ വിവിധ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംഘപരിവാർ സംഘടനകൾ ഒരുമിച്ച് ചേർന്ന് പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ പ്രകടനം നടത്തുമെന്നാണ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം. രാജ്യവിരുദ്ധതയുടെയും ഭീകരതയുടെയും പേരിലാണെങ്കിൽ സംഘപരിവാരവും കെ സുരേന്ദ്രനും പ്രകടനം നടത്തേണ്ടത് ആർഎസ്എസ് കാര്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്വന്തം ഓഫീസുകളിലേക്കാണെന്നാണ് പോപ്പുലര്‍ ഫണ്ടിന്റെ മറുപടി.

എണ്ണമറ്റ കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും മാത്രമല്ല, കള്ളപ്പണവും ഹവാലയും ആയുധക്കടത്തും ഉൾപ്പെടെയുള്ള മുഴുവൻ ദേശദ്രോഹ പ്രവർത്തനങ്ങളുടെയും ആകെത്തുകയാണ് ആർഎസ്എസും ബിജെപിയും. ആർഎസ്എസിന്റെ കലാപാഹ്വാനം കേവലമൊരു ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കാണേണ്ട പ്രശ്നമല്ല. ഹിംസയാണ് അവരുടെ അടിസ്ഥാന ആശയമെന്നും അവര്‍ പറയുന്നു. ഇരുകൂട്ടരും പരസ്പരം പോരിനിറങ്ങിയതോടെ റാലികള്‍ നടത്തുന്ന പ്രദേശങ്ങളിലുള്ളവര്‍ ആശങ്കയിലാണ്.

eng­lish sum­ma­ry; BJP and Pop­u­lar Front spread com­mu­nal hatred

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.