27 February 2026, Friday

ബിജെപി കൗണ്‍സിലര്‍മാര്‍ ഡൽഹിക്ക്; നരേന്ദ്ര മോഡിയുടെ വിരുന്നില്‍ പങ്കെടുക്കാനുള്ള സംഘത്തിൽ ശ്രീലേഖയില്ല

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 12:26 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിരുന്നിൽ പങ്കെടുക്കാൻ പോകുന്ന ബിജെപി കൗണ്‍സിലര്‍മാർക്കൊപ്പം ആര്‍ ശ്രീലേഖയില്ല.
ഇന്ന് പകൽ 12.30 ന് കേരള എക്‌സ്പ്രസിലാണ് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക് പോകുന്നത്. ഫെബ്രുവരി 12നാണ് കൗൺസിലർമാർക്ക് മോഡി വിരുന്നൊരുക്കുന്നത്. ട്രെയിന്‍ കടന്ന് പോകുന്ന സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘത്തിന് സ്വീകരണവും ഒരുക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുവാൻ താല്പര്യം ഇല്ലെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

എന്നാൽ 12ന് വിരുന്നിൽ പങ്കെടുക്കാൻ ശ്രീലേഖ ഒറ്റക്ക് എത്തുമെന്നാണ് സൂചന. തിരുവനന്തപുരം കോർപറേഷനിലെ മേയർ ആക്കാത്തതിലുള്ള അമർഷമാണ് ശ്രീലേഖയുടെ കടുത്ത തീരുമാനത്തിന് പിന്നിൽ. നരേന്ദ്ര മോഡി പങ്കെടുത്ത ബിജെപി പൊതുസമ്മേളന വേദിയിലും ശ്രീലേഖ പരസ്യമാക്കിയിരുന്നു. വേദിയില്‍ പ്രധാനമന്ത്രിയുടെ തൊട്ടടുത്തെങ്ങും പോകാതെയും സംസ്ഥാന നേതാക്കളുമായി മിണ്ടാതെയും മാറിനിന്ന ശ്രീലേഖയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.