22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബീഹാറില്‍ പുതിയ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി; ഉയര്‍ന്നജാതിയിലുള്ളവരെ മന്ത്രിമാരാക്കിയില്ലെന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2022 11:55 am

ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെററിച്ച് ബീഹാറില്‍ അധികാരത്തില്‍ എത്തിയ നിതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് ബിജെപി മറ്റ് തെറ്റായ ആരോപണങളുമായി രംഗത്തു വന്നിരിക്കുന്നു. ബീഹാറിലെ പുതിയ സര്‍ക്കാര്‍ സാമൂഹിക അസന്തുലിതാവസ്ഥയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കുള്ള സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന സര്‍ക്കാരാണെന്ന് ബിജെപി നേതാവ് സുശില്‍ കുമാര്‍ മോഡി.

ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ എത്തുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.മുഖ്യമന്ത്രിയും ആര്‍ജെഡിയുടെ തേജസ്വി യാദവും ഉള്‍പ്പെടുന്ന 33 അംഗ മന്ത്രിസഭയില്‍ 33 ശതമാനത്തിലധികം സീറ്റുകള്‍ രണ്ട് സമുദായങ്ങള്‍ പിടിച്ചെടുത്തതായും സുശീല്‍ കുമാര്‍ മോഡിപറഞ്ഞു.ലളിത് യാദവ്, സുരേന്ദ്ര യാദവ്, രാമാനന്ദ് യാദവ്, കാര്‍ത്തികേയ സിങ് തുടങ്ങിയവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളും മുന്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന സുശീല്‍ മോഡി പരാമര്‍ശിച്ചു

ബിജെപിയുടെ ഭാഗമായ മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് രജപുത്രരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും പുതിയ മന്ത്രിസഭയില്‍ തെലി വിഭാഗത്തിന്റേയും ഉയര്‍ന്ന ജാതിക്കാരായ കയസ്തകളുടേയും പ്രാതിനിധ്യം പൂജ്യമാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിം വിഭാഗത്തിനും യാദവര്‍ക്കും കാബിനറ്റില്‍ 13 ബെര്‍ത്തുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാമൂഹിക അസന്തുലിതാവസ്ഥയും ക്രിമിനല്‍വത്ക്കരണവും അംഗീകരിക്കുന്നതിന് നിതീഷ് കുമാറിര്‍ നിര്‍ബന്ധിതമാകുന്നതിന്റെ കാരണമെന്താണെന്ന് എനിക്ക് അത്ഭുതം തോന്നുന്നു,’ അദ്ദേഹം പറയുന്നുബിജെപി നേതാക്കള്‍ പുതിയ ഭരണത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇബിസി വിഭാഗക്കാരിയായ രേണു ദേവിയെ ഉപമുഖ്യമന്ത്രിയാക്കിയത് ബി ജെപിയാണ്. വലിയ മന്ത്രിമാരെയല്ല, അന്ന് അസംഘടിതമായ സാമൂഹിക വിഭാഗത്തെയാണ് ഉന്നത സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാബിനറ്റിലെ ഇബി.സി വിഭാഗക്കാരുടെ എണ്ണം ആറില്‍ നിന്ന് മൂന്നായി കുറഞ്ഞുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Eng­lish Summary:
BJP crit­i­cizes new gov­ern­ment in Bihar; High caste peo­ple were not made ministers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.