24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഹബീബ് ഗഞ്ച് റയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍

Janayugom Webdesk
ഭോപ്പാല്‍
November 13, 2021 9:18 pm

ഹബീബ് ഗഞ്ച് റയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. ഗോണ്ട് രാജ്ഞി റാണി കമലാപതിയുടെ പേര് റയില്‍വേ സ്റ്റേഷന് നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 

നവീകരിച്ച റയില്‍വേ സ്റ്റേഷന്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പേരുമാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ റയില്‍വേ സ്‌റ്റേഷനാണ് ഹബീബ് ഗഞ്ച്. 450 കോടി രൂപ ചെലവിട്ടാണ് പുനരുദ്ധാരണ ജോലികള്‍ തീര്‍ത്തത്.

16ാം നൂറ്റാണ്ടില്‍ ഭോപ്പാലില്‍ ഭരണം നടത്തിയ രാജ്ഞിയാണ് റാണി കമലാപതി. മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ ഭോപ്പാല്‍ എംപി സ്വാമി പ്രഗ്യസിങ് താക്കൂര്‍, പ്രഭാത് ഝാ, മധ്യപ്രദേശ് മുന്‍ മന്ത്രി ജയ്ഭാന്‍ സിങ് പവയ്യ എന്നിവര്‍ നേരത്തെ റയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥലങ്ങളുടെ മുസ് ലിം പേരുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്. 

നാളെയാണ് നരേന്ദ്ര മോഡി ഭോപ്പാലിലെത്തുന്നത്. നാല് മണിക്കൂര്‍ നീണ്ട പരിപാടിക്കുവേണ്ടി 24 കോടിയോളം രൂപ ചെലവഴിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി നേരത്തെ വിവാദമായിരുന്നു. 

Eng­lish Sum­ma­ry: bjp gov­ern­ment changed habeeb ganj rail­way sta­tion name

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.