5 July 2024, Friday
KSFE Galaxy Chits

Related news

July 4, 2024
July 3, 2024
June 30, 2024
June 30, 2024
June 29, 2024
June 28, 2024
June 27, 2024
June 23, 2024
June 20, 2024
June 17, 2024

രണ്ട് വര്‍ഷത്തിലേറെയായി ദേശീയ എക്‌സിക്യൂട്ടിവ് ചേരാതെ ബി ജെ പി; ഉത്തരവാദി നേതൃത്വമെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം

Janayugom Webdesk
September 30, 2021 3:02 pm

ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം നടത്താത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. കോവിഡിന്റെ പേര് പറഞ്ഞ് യോഗം ചേരുന്നത് അനന്തമായി നീളുന്നതിന് ഉത്തരവാദി നേതൃത്വമാണെന്ന് റിപ്പോര്‍ട്ടുകള്‍ മഹാമാരിയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവുകഴിവായി പറയുകയാണ്. പുതിയ ദേശീയ എക്‌സിക്യൂട്ടിവ് സമിതിയെ തീരുമാനിക്കാന്‍ പോലും നേതൃത്വത്തിനായിട്ടില്ല. 2019 ജനുവരിയിലാണ് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അവസാനമായി ചേര്‍ന്നത്. ബിജെപി ഭരണഘടന പ്രകാരം ദേശീയ എക്‌സിക്യൂട്ടീവും സംസ്ഥാന എക്‌സിക്യൂട്ടിവും മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് പറയുന്നത്.

അതേസമയം ദേശീയ എക്‌സിക്യൂട്ടിവ് ചേരാത്തത് സംഘടനാപരമായി ബിജെപിയെ തളര്‍ത്തിയിട്ടില്ലെന്നാണ് മറ്റ് നേതാക്കള്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിഘടകങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും നേതൃത്വവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.അതേസമയം ദേശീയ എക്‌സിക്യൂട്ടിവ് എന്ന് ചേരുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

പല സംസ്ഥാനങ്ങളിലേയും എക്‌സിക്യൂട്ടിവ് യോഗങ്ങള്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇവയിലെല്ലാം ദേശീയ നേതൃത്വത്തില്‍ നിന്ന് ഒരാള്‍ വീതം പങ്കെടുത്തിട്ടുമുണ്ട്.2010 ല്‍ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് വിപുലീകരിച്ചിരുന്നു. 80 അംഗങ്ങളില്‍ നിന്ന് 120 അംഗങ്ങളാക്കിയാണ് ദേശീയ എക്‌സിക്യൂട്ടിവ് വിപുലീകരിച്ചത്.

ENGLISH SUMMARY:BJP has not joined the nation­al exec­u­tive for more than two years; Crit­i­cism with­in the par­ty of respon­si­ble leadership
You may also like this video

TOP NEWS

July 5, 2024
July 5, 2024
July 5, 2024
July 4, 2024
July 4, 2024
July 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.