23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണ് ബിജെപി, വിലകൂട്ടാന്‍ വേണ്ടി മാത്രമുള്ള സര്‍ക്കാരിനെ തത്ക്കാലം ജനങ്ങള്‍ക്ക് ആവശ്യമില്ല: മമത ബാനര്‍ജി

Janayugom Webdesk
July 21, 2022 5:38 pm

ബിജെപി രാജ്യത്തെ നട്ടെല്ലില്ലാത്ത പര്‍ട്ടിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. രാജ്യം ഭരിക്കുന്നത് ഇവരാണ്. ഇഡിയും, സിബിഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ വരുതിയിലാക്കി രാജ്യത്തെ തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത രംഗത്തെത്തിയത്. ഞങ്ങള്‍ക്ക് പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷിയെങ്കിലുമുണ്ട്. ബിജെപിയ്ക്കിതിരെ സംസാരിക്കാനുള്ള നട്ടെല്ലുണ്ട്. പക്ഷേ ബിജെപിയുടെ ആകെയുള്ള ബലം ഇഡിയും, സിബിഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളാണ്.2024ഓടുകൂടി ജനങ്ങള്‍ എന്തായാലും ബിജെപിയെ പുറത്താക്കും, മമത ബാനര്‍ജി പറഞ്ഞു.ബിജെപി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി നയത്തേയും മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ ന്തൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് ആവശ്യമുള്ള വസ്തുക്കള്‍ക്ക് വിലകൂട്ടാന്‍ വേണ്ടി മാത്രമുള്ള സര്‍ക്കാരിനെ ജനങ്ങള്‍ക്ക് ആവശ്യമില്ലെന്നും മമത പ്രതികരിച്ചു.‘സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ഉപയോഗത്തിലുള്ള എല്ലാ വസ്തുവിനും കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തുടരാനാണെങ്കില്‍ ജനങ്ങള്‍ പിന്നെ എന്താണ് കഴിക്കേണ്ടത്? സാധാരണ ഭക്ഷണം കഴിച്ച് സാധാരണക്കാരായി ജീവിക്കുന്ന മനു്ഷ്യരാണ് ഈ രാജ്യത്തുള്ളത്.

അവരില്‍ നിന്ന് അതെല്ലാം കവര്‍ന്നെടുക്കുകയാണ് ബിജെപി ചെയ്യുന്നത്. എല്‍പിജിയുടെയൊക്കെ വില ക്രമാതീതമായി സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഇങ്ങനെ വിലയുയര്‍ത്താന്‍ വേണ്ടി മാ്ത്രമുള്ള സര്‍ക്കാരിനെ ജനങ്ങള്‍ക്ക് ആവശ്യമില്ല,’ മമത കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: BJP is a spine­less par­ty, peo­ple don’t want a govt that only wants to raise prices for now: Mama­ta Banerjee

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.