15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 12, 2025
March 10, 2025
March 8, 2025
March 4, 2025
March 3, 2025
March 3, 2025
March 2, 2025
March 2, 2025
March 2, 2025

ആര്‍എസ്എസിനെ നിരോധിച്ചാല്‍ കോണ്‍ഗ്രസ് ചാരമാകുമെന്ന് ബിജെപി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2023 1:36 pm

ആര്‍എസ്എസിനെനിരോധിച്ചാല്‍ കോണ്‍ഗ്രസിനെ ചാരമാക്കുമെന്ന് ബിജെപി നേതാവ്. ബിജെപി കര്‍ണാടക സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ്നളീന്‍കുമാര്‍ കട്ടീലാണ് കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. 

ആര്‍എസ്എസ് ‚ബജ്റംഗദള്‍ പോലെയുള്ള സംഘടനകളെ നിരോധിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് സംസ്ഥാനമന്ത്രിയും ‚കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു മറുപടിയായിട്ടാണ് ബിജെപി രംഗത്ത് വന്നത്.

കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടനീളം അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിന്‍റെ ഗുണം കോണ്‍ഗ്രസിനു ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആർഎസ്എസ് സ്വയംസേവക് ആണ്. നമ്മളെല്ലാവരും ആർഎസ്എസ് സ്വയംസേവകരാണ്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും നരസിംഹറാവു സർക്കാരുമൊക്കെ ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആർഎസ്എസിനെയോ ബജ്റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും. ഈ രാജ്യത്തിൻ്റെ ചരിത്രമറിയുന്നത് ഖാർഗെയ്ക്ക് നന്നാവും. പ്രിയങ്ക് ഖാർഗെ തൻ്റെ നാവ് നിയന്ത്രിക്കണം.നളിൻ കുമാർ കട്ടീൽ പറഞ്ഞു.

Eng­lish Summary:
BJP leader says Con­gress will be reduced to ash­es if RSS is banned

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.