13 January 2026, Tuesday

Related news

January 10, 2026
January 7, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 26, 2025
December 25, 2025
December 24, 2025

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

Janayugom Webdesk
ബർധമാൻ (പശ്ചിമ ബംഗാൾ)
April 2, 2023 9:50 am

പശ്ചിമ ബംഗാളിലെ പുർബ ബർധമാനിലെ ശക്തിഗഢിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സംഭവം. രാജു ഝായെന്നയാളാണ് മരിച്ചത്. അജ്ഞാതരുടെ വെടിയേറ്റാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 

ദുർഗാപൂർ ആസ്ഥാനമായുള്ള വ്യവസായിയായ രാജു ഝായും ചില സഹപ്രവർത്തകരും കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ ശക്തിഗഡിലെ ഒരു മിഠായിക്കടയ്ക്ക് നില്‍ക്കുമ്പോള്‍ അവിടേക്കെത്തിയ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു.

കാറിൽ രാജു ഝാ ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു. ഝായെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുപിന്നാലെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ബർധമാൻ എസ്പി കാംനാസിസ് സെൻ പറഞ്ഞു.

Eng­lish Sum­ma­ry: BJP leader shot dead

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.