23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 18, 2026
January 16, 2026
January 16, 2026
January 15, 2026

ബിജെപിയുടെ മല കയറൽ നാടകം ക്രൈസ്തവ വിശ്വാസികളെ അവഹേളിക്കാൻ: സിപിഐ

Janayugom Webdesk
കാലടി
April 7, 2023 6:51 pm

ബിജെപി സംസഥാന ഉപാധ്യക്ഷൻ എ എം രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് മലയാറ്റൂർ മലകയറ്റം നടത്തിയത് ക്രൈസ്തവ വിശ്വാസികളെ അവഹേളിക്കാനാണെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി കെ എം ദിനകരൻ. ദുഖ:വെള്ളിയാഴ്ച്ച ആയ ഇന്ന് എ എൻ രാധാകൃഷണന്റെ നേതൃത്വത്തിൽ മലയാറ്റൂർ കുരിശുമുടി മല കയറുമെന്ന് പ്രക്യാപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വലിയ പ്രചാരണങ്ങളാണ് നടന്നിരുന്നത്.

രാധാകൃഷ്ണനെ കൂടാതെ ന്യൂനപക്ഷ മോർച്ചയുടെയും ബിജെപിയുടേയും ബൂത്ത്, പഞ്ചായത്ത്, ജില്ലാ, സംസ്ഥാന നേതാക്കൾ ഉൾപ്പടെ ആയിരക്കണക്കിന് ബിജെപിക്കാരും അവരുടെ സഹയാത്രികരും മല കയറുമെന്നാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. പോസ്റ്ററുകളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും വൻ പ്രചാരണം ഇവർ നടത്തിയിരുന്നു. എന്നാൽ രാധാകൃഷണനെ കൂടാതെ വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് മല കയറാൻ എത്തിയത്.

പ്രതീക്ഷിച്ച ആളുകൾ ഇല്ലാത്തതിനാൽ മല കയറി തുടങ്ങി അൽപ്പ സമയത്തിനുള്ളിൽ തന്നെ കാത്ത് നിന്ന ദൃശ്യ മാധ്യമപ്രവർത്തകരോട് രാഷ്ട്രീയ സംവാദം നടത്തി രാധാകൃഷ്ണനും സംഘവും തിരികെ പോകുകയായിരുന്നു. ഇത് കൈസ്തവ വിശ്വാസികളെ അവഹേളിക്കലാണെന്നും,വലിയ പ്രചാരണങ്ങൾ നടത്തി മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇത്തരം സ്ഥലങ്ങളിൽ രാഷ്ട്രീയം പറയുന്നത് ബിജെപി അവസാനിപ്പിക്കണമെന്നും, മാധ്യമ ശ്രദ്ധ നേടി അതിലൂടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി നടത്തിയ ഇത്തരം നാടകങ്ങൾ ക്രൈസ്തവ വിശ്വാസികൾ മനസ്സിലാക്കുമെന്നും, ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന സമീപനമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും കെ എം ദിനകരൻ പറഞ്ഞു.

ജാതി മത ചിന്തകൾക്കതീതമായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും മലയാറ്റൂർ മല കയറാൻ എത്തുന്നത്. മുകളിലെ പള്ളിയിലെത്തുന്നതിന് മുൻപ് 14 സ്ഥലങ്ങളിൽ പ്രതേക പ്രാർത്ഥനകൾ നടത്തിയാണ് വിശ്വാസികൾ മല കയറുന്നത്.രാവിലെ പതിനൊന്ന് മണിക്ക് എത്തിയ എ എൻ രാധാകൃഷ്ണനും സംഘവും ഒന്നാം സ്ഥലത്തെത്തിയാണ് മാധ്യമങ്ങളെ കണ്ട് തിരികെ പോന്നത്.

ഇവർ വരുന്നതിന് മുന്നേ മുഴുവൻ ദൃശ്യ മാധ്യമങ്ങളേയും ഇക്കാര്യം അറിയിച്ച് മാധ്യമങ്ങളെ കാണുന്ന സ്ഥലവും നിശ്ചയിച്ച് നൽകിയിരുന്നു.ഒരു വട്ടമെങ്കിലും മല കയറാം എന്ന് കരുതി അദ്ധേഹത്തോടൊപ്പം എത്തിയവരും പള്ളിക്ക് മുകളിൽ എത്തുമ്പോൾ സ്വീകരിക്കാൻ കാത്ത് നിന്ന ബിജെപി പ്രാദേശിക അണികളും നിരാശരായി മടങ്ങി.

Eng­lish SUm­ma­ry: bjp leader went back with­out climb­ing the moun­tain of malayattoor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.