23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 17, 2026

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ബിജെപി നേതാക്കളെ വെറുതെവിട്ടു

Janayugom Webdesk
അഹമ്മദാബാദ്
May 6, 2024 7:38 pm

വിവരാവകാശപ്രവര്‍ത്തകനായ അമിത് ജേത്വയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബിജെപി എംപി ദിനു ബോഗ സോളങ്കിയെയും മറ്റ് ആറുപേരെയും ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. സോളങ്കി ഉള്‍പ്പെടെ ഉള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ എ എസ് സുപേഹിയ, വിമല്‍ വ്യാസ് എന്നിവരുടെ ബെഞ്ച് വിധി പ്രസ്താവിച്ചത്. 

വിസ്താരത്തിനിടെ 195 സാക്ഷികളിൽ 105 പേരും കൂറുമാറിയിരുന്നു. ഗുജറാത്ത് ഹൈക്കോടതിക്ക് എതിര്‍വശത്തുള്ള സത്യമേവ് കോംപ്ലക്സിന് മുന്നില്‍ വച്ചായിരുന്നു ജേത്വ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ 2019 ജൂലൈ 11 ന് പ്രത്യേക സിബിഐ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു.
ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഗിര്‍ മേഖലയിലെ അനധികൃത ഖനന പ്രവര്‍ത്തനങ്ങളെ വിവരാവകാശ നിയമത്തിലൂടെ ജേത്വ പുറംലോകത്തെ അറിയിച്ചിരുന്നു. ഇതിന്റെ പകപോക്കലായാണ് അദ്ദേഹത്തെ സോളങ്കിയും കൂട്ടരും വകവരുത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 

വിചാരണയ്ക്കിടെ ‚ഭീഷണിയെത്തുടർന്ന് നിരവധി സാക്ഷികൾ കൂറുമാറി. ആകെയുള്ള 195 സാക്ഷികളിൽ 105 പേരും കൂറുമാറിയതിന്റെ അടിസ്ഥാനത്തിൽ പുതിയ വിചാരണ ആവശ്യപ്പെട്ട് ജേത്വയുടെ പിതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴേക്കും വിചാരണ പൂർത്തിയായിരുന്നു. ഹൈക്കോടതി ഇയാളുടെ ഹർജി അംഗീകരിക്കുകയും പുതിയ വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ സോളങ്കി സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ പുതിയ വിചാരണയ്ക്ക് പകരം 26 പ്രധാന സാക്ഷികളെ മാത്രം പുതിയ വിസ്താരത്തിനായി വിളിക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: BJP lead­ers acquit­ted in RTI activist’s mu rder

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.