ബിജെപി അംഗം രാജ്യസഭയില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ നോട്ടീസിനെ തുടര്‍ന്ന് രേഖകളില്‍ നിന്ന് നീക്കി. ബിജെപി അംഗം അജയ് പ്രസാദ് സിങ്ങാണ് കഴിഞ്ഞ ദിവസം ഇസ്‌ലാം മതവിശ്വാസികളുടെ പ്രാര്‍ത്ഥനയെ വര്‍ഗീയമായി വ്യാഖ്യാനിച്ച് പരാമര്‍ശം നടത്തിയത്.
പ്രസ്തുത പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം ചട്ടം 238 പ്രകാരം നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പരാമര്‍ശം നീക്കിയത്.
പാര്‍ലമെന്റിന്റെ മഹത്വം മറ്റുള്ളവരെ പഠിപ്പിക്കുന്ന ബിജെപി സുഹൃത്തുക്കള്‍ ഇന്ന് അവരുടെ യഥാര്‍ത്ഥ മുഖമാണ് പ്രദര്‍ശിപ്പിച്ചതെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് കൂടിയായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇല്ലാത്ത പ്രശ്നമുന്നയിച്ച് ബഹളം സൃഷ്ടിക്കുകയായിരുന്നു അവര്‍ ചെയ്തത്.
ഭരണഘടനാ നിർമ്മാണ നാളുകൾ മുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നതായിരുന്നു ഈ വിഷയം. ബിജെപി അംഗങ്ങൾ ഇരുസഭകളിലും അച്ചടക്കമില്ലാതെയാണ് പെരുമാറിയത്. അവര്‍ ആരോടാണ് മാപ്പു പറയുകയെന്നും ബിനോയ് ചോദിച്ചു.
English summary;BJP leader’s communal remark removed; The action was on the complaint of Binoy Vishwat
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.