19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ശ്രീധരനെ തോൽപ്പിച്ചത് ബിജെപിനേതൃത്വം; തുറന്ന് പറഞ്ഞു ബിജെപി മുൻ വക്താവ്

Janayugom Webdesk
കൊച്ചി
December 17, 2021 2:59 pm

മെട്രോ മാൻ ഇ ശ്രീധരനെ സ്ഥാനാർത്ഥിയായി നിർത്തി തോൽപ്പിച്ചത് ബിജെപി നേതൃതമാണെന്ന് തുറന്ന് പറഞ്ഞു ബിജെപി മുൻവക്താവ് പിആര്‍ ശിവശങ്കര്‍. സുരേന്ദ്രന്റെ കണ്ണിലെ കരടായി മാറിയപ്പോൾ വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയ ശിവശങ്കരൻ എഎൻ രാധാകൃഷ്ണന്റെ അടുത്ത അനുയായി ആണ്. ശ്രീധരന്റെ തോൽവിക്ക് കാരണക്കാരായ ഞങ്ങളെ ശപിക്കരുതെന്ന തുറന്ന് പറയുകയാണ് ശിവശങ്കരൻ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്. ഞങ്ങൾക്ക് അങ്ങയെ വേണം..തിരിച്ചുവരൂ ശ്രീധരൻ സർ..  ശ്രീധരനെ തോൽപ്പിച്ചത് ബിജെപി നേത്രത്വം  ഞങ്ങൾക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകർക്കുമ്പോൾ അതിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ഒരു ആചാര്യനെ, ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാർത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തിൽ.. വഴിയറിയാതുഴലുന്ന പാർത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായി യുധിഷ്ഠിരന് ധാർമിക പിൻബലമായി.. അങ്ങ് വേണം.

അധർമ്മത്തിനെതിരായ യുദ്ധത്തിൽ പിതാമഹനും , ഗുരുവിനുമെതിരെയാനെകിൽ പോലും , ബന്ധുക്കൾക്കും, അനുജ്ഞമാർക്കുമെതിരാണെങ്കിൽ കൂടി,
ഒരു കാലാൾപടയായി ഞങ്ങൾ ഇവിടെയുണ്ട്.. ജയിക്കുംവരെ.. അല്ലെങ്കിൽ മരിച്ചുവീഴുംവരെ. അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്.. തിരുച്ചു വരൂ ശ്രീധരൻ സർ.. ഞങ്ങൾക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ..

ENGLISH SUMMARY:BJP lead­er­ship defeats Sreed­ha­ran; The for­mer BJP spokesper­son said openly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.