
രാജസ്ഥാനിലെ കരണ്‍പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം. മന്ത്രി സുരേന്ദ്രപാല്‍ സിങ് പരാജയപ്പെട്ടു. 12,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രൂപീന്ദര്‍ സിങ് കൂന്നര്‍ വിജയം നേടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന ഗുര്‍മീത് സിങ് കൂന്നര്‍ മരിച്ചതിനെത്തുടര്‍ന്നാണ് കരണ്‍പൂരില്‍ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഗുര്‍മീതിന്റെ മകന്‍ രൂപീന്ദര്‍ സിങ്ങിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.
അതേസമയം ബിജെപി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രപാല്‍ സിങ്ങിനെ നിയമസഭാംഗമാകുന്നതിന് മുമ്പുതന്നെ മന്ത്രിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ഇത് ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ബിജെപിക്ക് 115 എംഎല്‍എമാരുണ്ട്.
English Summary: BJP minister defeated in Karanpur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.