23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

യുപിയില്‍ ‍ഞെട്ടിത്തെറിച്ച് ബിജെപി ;ഭരണം നിലനിര്‍ത്താനുള്ള പദ്ധതി പൊളിയുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
January 13, 2022 10:17 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയും,ആഭ്യന്തര മന്ത്രി അമിത്ഷായും, യുപി മുഖ്യമന്ത്രി ആദിത്യനാഥും ഉത്തര്‍ പ്രദേശില്‍ വീണ്ടും അധികാരത്തില്‍ എത്തുവാനായി ആവനാഴിലെ മുഴുവന്‍ അമ്പും പുറത്തെടുക്കുകയും, മൂന്നാംകിട രാഷട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമ്പോള്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് യുപിയില്‍ കിട്ടിയിരിക്കുന്നത്

എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് ബിജെപി നേതൃത്വം. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഉത്തർപ്രദേശ്‌ ബിജെപിയിൽ ഭൂകമ്പം സൃഷ്‌ടിച്ച്‌ നേതാക്കളുടെ കൂട്ടരാജി തുടരുന്നു. തൊഴിൽമന്ത്രി സ്വാമി പ്രസാദ്‌ മൗര്യക്കുപിന്നാലെ വനം–-പരിസ്ഥിതി മന്ത്രി ദാരാസിങ്‌ ചൗഹാനും പദവിയും പാര്‍ടിയുംവിട്ട് സമാജ്‌വാദി പാർടിയില്‍ ചേക്കേറി.

മൗര്യയെപ്പോലെ പിന്നാക്കവിഭാഗങ്ങൾക്കിടയിൽ ഗണ്യമായ സ്വാധീനമുള്ള നേതാവാണ് ചൗഹാന്‍. നാല്‌ എംഎൽഎമാരും ബിജെപിയിൽനിന്ന്‌ കഴിഞ്ഞദിവസം രാജിവച്ചു. യാദവ വിഭാഗത്തിനെതിരെ മറ്റ്‌ ഒബിസിക്കാരെ അണിനിരത്താനുള്ള ബിജെപി നീക്കമാണ്‌ ഇവരുടെ രാജിയിലൂടെ തകർന്നത്‌. 

യാദവ ഇതര വിഭാഗങ്ങളെ കൂട്ടിയിണക്കി 2017ൽ വിജയം നേടിയ ബിജെപിക്ക്‌ നേതാക്കളുടെ കൂട്ടരാജി വൻതിരിച്ചടിയായി. ഡൽഹിയിൽ നടക്കുന്ന സ്ഥാനാർഥിനിർണയ ചർച്ചയെയും ഇതു ബാധിച്ചിരിക്കുന്നുസാമൂഹ്യനീതി ലക്ഷ്യമിട്ട്‌ നീങ്ങുന്ന ദാരാസിങ്‌ ചൗഹാനെ എസ്‌പിയിലേക്ക്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ പാർടി അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവ്‌ പ്രതികരിച്ചു. 

എല്ലാവരോടും ആദരം, എല്ലാവർക്കും ഇടം എന്നതാണ്‌’ എസ്‌പിയുടെ ശൈലി. ആരോടും വിവേചനമില്ല. സമത്വത്തിലേക്ക്‌ നീങ്ങുമെന്ന്‌ എസ്‌പിയും സഖ്യകക്ഷികളും പ്രതിജ്ഞയെടുക്കുന്നതായി അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. ബിജെപി പിന്നാക്ക, ദളിത്‌ വിഭാഗങ്ങളെയും കർഷകരെയും അവഗണിക്കുന്നതായി പാർടി വിട്ട നേതാക്കൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ അഖിലേഷിന്റെ പ്രഖ്യാപനം. ചൗഹാനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ബിജെപിയോട്‌ രോഷം പുലർത്തുന്ന പടിഞ്ഞാറൻ യുപിയിലെ കർഷകരെയും കിഴക്കൻ യുപിയിലെ ചെറുകക്ഷികളെയും കൂട്ടിയിണക്കി സഖ്യം വിപുലീകരിച്ചിരിക്കുകയാണ് എസ്‌പി. ബിജെപി വിട്ട് കൂടുതല്‍ നേതാക്കള്‍ എത്തിയതോടെ മുന്നണി കൂടുതല്‍ കരുത്താര്‍ജിക്കും.

മന്ത്രിമാരുടെ രാജിയില്‍ ഞെട്ടിയ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജി ബിജെപിയിൽ ഭൂകമ്പമുണ്ടാക്കിയെന്നും കൂടുതൽ നേതാക്കളും എംഎൽഎമാരും വരുംനാളുകളിൽ പാർടി വിടുമെന്നും സ്വാമി പ്രസാദ്‌ ടെലിവിഷൻ ചാനലിനോട്‌ പറഞ്ഞു. വെള്ളിയാഴ്ചയോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അത് ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ, ബിഎസ്‌പി നേതാവായിരിക്കെ സ്വാമി പ്രസാദ്‌ 2014ൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലുള്ള കേസിൽ അദ്ദേഹത്തിനെതിരെ സുൽത്താൻപുർ കോടതി അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. 

വിവാഹവേളകളിൽ വിഗ്രഹങ്ങളെ ആരാധിക്കേണ്ടതില്ലെന്നും സവർണജാതിക്കാരുടെ ഗൂഢാലോചനയാണ്‌ ഇതിനു പിന്നിലെന്നും പ്രസംഗിച്ചതിനാണ്‌ കേസ്‌. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് നേടാൻ മുഖ്യമന്ത്രി ആദിത്യനാഥ് ശ്രമിച്ചുകൊണ്ടിരിക്കുന്നു ഉത്തർപ്രദേശിലെ ഹിന്ദു ‐ മുസ്ലീം ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ച് തിരഞ്ഞെടുപ്പ് പോരാട്ടം 80 ശതമാനവും 20 ശതമാനം തമ്മിലാണെന്നാണ്‌ യോ​ഗിയുടെ പ്രചരണം

മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80 നും 20 നും ഇടയിലാണ്. 20 ശതമാനം രാമജന്മഭൂമിയെ എതിർക്കുന്നവരും മാഫിയകളും ക്രിമിനലുകലുകളും കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരുമാണ്. 80 ശതമാനം ദേശീയത, സദ്ഭരണം, വികസനം ഇവയെ പിന്തുണയുള്ളവരാണ്. ഇവർ ബിജെപിക്ക് വോട്ട് ചെയ്യും’- സ്വകാര്യ ടിവി ചാനൽ പരിപാടിയിൽ യോ​ഗി അഭിപ്രായപ്പെട്ടു.നിരന്തരമായി വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ ആദിത്യനാഥ് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്

Eng­lish Sumam­ry: BJP plans to stay in pow­er in UP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.