
രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ, കൃഷി മന്ത്രി പി പ്രസാദിന്റെ ആലപ്പുഴ ചാരുംമൂട്ടിലുള്ള വീടിന് മുന്നിൽ ബിജെപി പ്രതിഷേധം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്താനെത്തിയ ബി ജെ പി പ്രവർത്തകരെ സി പി ഐ പ്രവർത്തകർ തടഞ്ഞതോടെ വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു. പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ മിനിട്‌സിൽ മാറ്റം വരുത്തിയതുകൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പ്രധാന പരാമർശം. ആദ്യം അംഗീകരിച്ച മിനിട്‌സിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് ഉൾപ്പെടുത്തിയിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മിനിട്‌സിലെ മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്നും, ഇത് സർക്കാർ പിന്തുടരുന്ന സാധാരണ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കൃഷി വകുപ്പ് ഗവർണറെ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.