ബിജെപിക്ക് 2021–2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം സംഭാവനയായി ലഭിച്ചത് 614. 53 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം 95.46 കോടി രൂപയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. പശ്ചിമ ബംഗാളിൽ അധികാരത്തിലുള്ള തൃണമൂൽ കോൺഗ്രസിന് ഇക്കാലയളവിൽ സംഭാവനയായി ലഭിച്ചത് 43 ലക്ഷം രൂപയും കേരളത്തിൽ ഭരണത്തിലുള്ള സിപിഎമ്മിന് ലഭിച്ചത് 10.05 കോടി രൂപയുമാണ്.
ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ളതും മൂന്ന് സംസ്ഥാനങ്ങളിൽ അംഗീകൃത സംസ്ഥാന പാർട്ടിയുമായ ആം ആദ്മി പാർട്ടിക്ക് 2021–22 സാമ്പത്തിക വർഷത്തിൽ 44.54 കോടി രൂപ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കുന്നു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2021 മാർച്ച്ഏപ്രിൽ മാസങ്ങളിലാണ് നടന്നത്. കേരളത്തിലും 2021 ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു.
വ്യക്തിഗത ദാതാക്കളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച 20,000 രൂപയിലധികം സംഭാവനകളുടെ വാർഷിക റിപ്പോർട്ട് പാർട്ടികൾ സമർപ്പിക്കണമെന്നുണ്ട്. ഇതുപ്രകാരം തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഭിച്ച സംഭാവന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നാല് ദേശീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു.
English Summary: BJP received more than 600 crore rupees in donations last year alone: Election Commission reports are out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.